റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികളെ ബസ് ഇടിച്ചുതെറിപ്പിച്ചു; കണ്ണൂരിലെ ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയില്‍

കണ്ണൂര്‍: താവക്കരയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. കണ്ണൂര്‍-വടകര റൂട്ടിലോടുന്ന ‘ഐവാന്‍’ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ പാനൂര്‍ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്. താവക്കരയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവര്‍ ആദര്‍ശിനെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വളവിലൂടെയെത്തിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.എസ്.സി വിദ്യാര്‍ഥിനികളാണ്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page