ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ പ്രമുഖ നേതാക്കള്‍ക്ക് പണം നല്‍കിയ രേഖകള്‍; പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

കൊച്ചി: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ പ്രമുഖ നേതാക്കള്‍ക്ക് പണം നല്‍കിയതായി രേഖകള്‍. നിര്‍ണായക ഡയറികുറിപ്പ് പുറത്തുവിട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേജുകളാണ് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലെ പേജാണ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍, പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുളള ഇടത് വലത് നേതാക്കളുടെ പേരുകളാണ് ഡയറിയിലെ പേജിലുളളത്. വി.ഡി. സതീശന് അഞ്ച് ലക്ഷം രൂപയും, പി. രാജീവിന് മൂന്ന് ലക്ഷം രൂപയും, എം.വി. ഗോവിന്ദന് അഞ്ച് ലക്ഷം രൂപയും കൈമാറിയതായി രേഖയിലുണ്ട്.
എന്നാല്‍ പുറത്തുവന്ന ഡയറി കുറിപ്പിന്റെ ആധികാരികത വ്യക്തമാക്കാന്‍ ഷോണ്‍ ജോര്‍ജ് തയ്യാറായില്ല. തനിക്ക് മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പക്കല്‍നിന്നാണ് രേഖ ലഭിച്ചതെന്നാണ് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കുന്നത്. അതേസമയം പുറത്തുവിട്ട പേരുകളില്‍ ബിജെപി നേതാക്കളൊന്നും ഉള്‍പ്പെട്ടിട്ടില്ല. സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page