ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം; സൗദിയിലെ നഗരങ്ങളില്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയിലെ മക്കയിലും തായ്ഫിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അടിയന്തര ജാഗ്രതാ നിര്‍ദേശം. ഹൂതി സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് സിവില്‍ ഡിഫന്‍സ് അതോറിറ്റി ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി സന്ദേശങ്ങള്‍ അയച്ചത്. ജിദ്ദ, തബൂക്ക്, യാന്‍ബു തുടങ്ങിയ നഗരങ്ങളിലെ ആളുകള്‍ക്കും സുരക്ഷാ ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങളോട് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കാനും, ജാലകങ്ങളില്‍ നിന്നും തുറസായ സ്ഥലങ്ങളില്‍ നിന്നും മാറി സുരക്ഷിത സ്ഥാനത്ത് മാറാനും നിര്‍ദേശം നല്‍കി. പരിഭ്രാന്തരാകാതെ സിവില്‍ ഡിഫന്‍സ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വ്യോമാക്രമണ സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
വാഹനമോടിക്കുമ്പോള്‍ മുന്നറിയിപ്പ് ലഭിക്കുന്ന ആളുകള്‍ പാലങ്ങളില്‍ നിന്നും ബഹുനില കെട്ടിടങ്ങളില്‍ നിന്നും മാറി റോഡിന്റെ വശത്തേക്ക് മാറി വാഹനമോടിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. ഫോട്ടോ എടുക്കുകയോ അപകടകരമായ സ്ഥലങ്ങളിലേക്ക് പോകാനോ പാടില്ലെന്നും സിവില്‍ ഡിഫന്‍സ് ആളുകളോട് നിര്‍ദ്ദേശിച്ചു. എന്തെങ്കിലും അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page