ദേശീയ പാതയിലെ പെരിയ ബസാര്‍ അടിപ്പാതയില്‍ കോഴി വണ്ടി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടതോടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു

കാസര്‍കോട്: ദേശീയപാതയിലെ പെരിയ ബസാര്‍ അടിപ്പാതയില്‍ കോഴി വണ്ടി കുടുങ്ങി. ഇന്ന് (ബുധന്‍) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ഭാഗത്ത് നിന്നു കിഴക്കു ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ച പിക്കപ്പാണ് അടിപ്പാതയുടെ മുകള്‍ ഭാഗത്ത് തട്ടി കുടുങ്ങിയത്. ഇതേ തുടര്‍ന്ന് സര്‍വ്വീസ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നിര ദൂരെ വരെ നീണ്ടതോടെ യാത്രക്കാരും ക്ഷുഭിതരായി. തുടര്‍ന്ന് പിക്കപ്പിന്റെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു. ഇതിനു ശേഷമാണ് പിക്കപ്പിനു മുന്നോട്ട് നീങ്ങാനായത്. ഉയരവും വീതിയും കുറഞ്ഞ അടിപ്പാത ഗതാഗത തടസ്സത്തിനു ഇടയാക്കുമെന്ന് നാട്ടുകാര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് വകവെക്കാതെയാണ് അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതേ സമയം പടിഞ്ഞാറു ഭാഗത്തെ സര്‍വ്വീസ് റോഡിന്റെ വീതി കുറവും ഇതുവഴിയുള്ള ഗതാഗതത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page