ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ ഭാഗമായി യു.എസ് സഖ്യസേനയും ഇറാൻ സൈന്യവും തമ്മിൽ ശക്തമായ സൈനിക ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ ഇറാൻ വ്യോമസേന വെടിവെച്ചിട്ടതായി ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐ.ആർ.ഐ.ബി. വെളിപ്പെടുത്തി.

​ യു.എസ് നാവികസേനയുടെ കടൽ ഡ്രോൺ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാന്റെ രണ്ട് ചെറിയ സൈനിക ബോട്ടുകൾ യു.എസ് സൈന്യം തകർത്തതായി അമേരിക്ക അവകാശപ്പെട്ടു.

​ സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, കുവൈത്തിലെ ക്യാമ്പ് ആരിഫ്ജാൻ, ക്യാമ്പ് ബുഹ്റിംഗ് തുടങ്ങിയ യു.എസ് താവളങ്ങളിൽ ഇറാൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വിമാനങ്ങൾക്കും കെട്ടിടങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.

​നാവിക പാതകളിലും ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങളെ കേന്ദ്രീകരിച്ചുമാണ് പ്രധാനമായും സംഘർഷം നിലനിൽക്കുന്നത്.

ഇറാനും യു.എസും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ അതിരൂക്ഷമായി തുടരുന്നു. ഹുർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും കാരണം ആഗോള എണ്ണ വിതരണം പ്രതിസന്ധിയിലായിട്ടുണ്ട്.

​ ചെങ്കടലിലും ഗൾഫ് മേഖലയിലും ഹൂതി വിമതരുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷ ഉന്നതതലത്തിൽ ചർച്ചയാകുന്നു.

അമേരിക്കൻ ഉപരോധങ്ങളെയും ഡോളറിന്റെ ആധിപത്യത്തെയും ചെറുക്കുന്നതിനായി ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബ്രിക്സ് കൂട്ടായ്മയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

​റഷ്യ-യുക്രൈൻ യുദ്ധം: കരിങ്കടലിലും സമീപ മേഖലകളിലും വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ മേഖലയിലെ വ്യാപാരത്തെ ബാധിക്കുന്നു.

റഷ്യക്കെതിരെയുള്ള ഉപരോധ നടപടികൾ യു.എസ് കൂടുതൽ ശക്തമാക്കുന്നു.

​ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം പാകിസ്താൻ വർദ്ധിപ്പിച്ചു. എന്നാൽ പാകിസ്താന്റെ ഈ നീക്കം വെറും പ്രഹസനമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

​എ.ഐ സുരക്ഷാ ആശങ്ക: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരും വർഷങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകളോടെ ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകർ രംഗത്തെത്തിയിട്ടുണ്ട്. എ.ഐ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ രാഷ്ട്രീയത്തിലും സാങ്കേതിക ലോകത്തും വലിയ ചർച്ചകൾ നടക്കുന്നു.

​ബഹിരാകാശത്ത് ആയുധ വിന്യാസം: ഭൂമിയുടെ ഭ്രമണപഥത്തിൽ സുരക്ഷക്കായി ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് യു.എസ് എയർഫോഴ്സ് പുതിയ വെളിപ്പെടുത്തൽ നടത്തി.

2030-വോടെ ഇൻഡ്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ധാരണയായി.

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ബാങ്കുകൾ വ്യാപാരികളിൽ നിന്ന് 0.4% മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാൻ തീരുമാനിച്ചു.

പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ദേശീയ-സംസ്ഥാന പാതകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കു വിശാലമായ ചാർജിങ് നെറ്റ്‌വർക്കുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു.

മണിപ്പൂരിലെ ജിരിബാം മേഖലയിൽ വീണ്ടും വംശീയ അതിക്രമങ്ങളും വെടിവയ്പ്പും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സുരക്ഷാ സേന പരിശോധന കർശനമാക്കി.

​മഴക്കാലം പിൻവാങ്ങുന്നു: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം രാജസ്ഥാനിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കടത്തിയതായി സുഹൃത്ത് നൽകിയ മൊഴി വ്യക്തമാക്കുന്ന വാട്സാപ് ചാറ്റുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ കത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

​ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും അടിമുടി മാറ്റങ്ങളോടെ കൂടുതൽ യുവമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ തീരുമാനം എടുക്കുകയും ചെയ്തു.

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ചു.

സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപയോഗം മൂലമുള്ള ലഭ്യതക്കുറവ് പരിഹരിക്കാൻ വൈകുന്നേരങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

​മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

​എലിവേറ്റഡ് ഹൈവേ: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ടാറിങ് ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും 60 ശതമാനത്തോളം പണികൾ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.

കാസർകോട് ജില്ലയിലെ
​മയ്യിച്ച ആകാശപ്പാത യുടെ രൂപരേഖ തയ്യാറാക്കൽ ആരംഭിച്ചു. ചെറുവത്തൂരിലെ അടിപ്പാതയുടെ രൂപരേഖയും പൂർത്തിയായി.

കാസർകോട്-മംഗളൂരു റൂട്ടിൽ ഓടുന്ന കേരള കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലം കൃത്യമായി ചോദിച്ചറിയുകയും, മറ്റ് അനാവശ്യ സ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്യും.

​ കാസർകോട് ജില്ലാ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യൻ സ്ഥലം മാറിയതിനെ തുടർന്ന്, പുതിയ ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഇന്നു ചുമതലയേൽക്കും.

​ കാസർകോട്ടെ എൽ.പി സ്കൂൾ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിവാദ ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ അധ്യാപകരിലേക്ക് വ്യാപിപ്പിച്ചു.

കർണാടക
​ ബെംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടർന്ന് പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

ബെംഗളൂരു അടക്കമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മൊബൈൽ ടിക്കറ്റിംഗ് സഹായക് സേവനങ്ങൾ വിപുലീകരിച്ചു.

കുന്ദാപുര ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും നടന്ന മോഷണക്കേസുകളിൽ പ്രതികൾ പിടിയിലായി.

ബെൽത്തങ്ങാടിയിലും ധർമ്മസ്ഥല പാതയിലും ഉണ്ടായ വാഹനാപകടങ്ങളിൽ ഏതാനും പേർക്ക് പരിക്കേറ്റു.

മംഗലാപുരം നഗരത്തിലും അതിർത്തി പ്രദേശങ്ങളിലും ലഹരിവിരുദ്ധ പരിശോധനകളും വാഹന പരിശോധനയും പൊലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page