മലപ്പുറം കോട്ടയ്ക്കലിൽ ആറുവരിപ്പാതയിലെ അപകടം; പരിക്കേറ്റ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

കോട്ടയ്ക്കൽ: ആറുവരി പാതയിൽ കാറും വാനുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു. പുതിയ വളപ്പ് കടപ്പുറത്തെ പ്രശാന്തന്റെ ഭാര്യ സി സിന്ധു(41) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ(50), മകൻ പ്രസിന്ത്‌ (18), നീലേശ്വരം സ്വദേശി ബാദുഷ(23) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പളനിയിൽ ക്ഷേത്രദർശനത്തിന് പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ സർവീസ് റോഡിൽ നിന്ന് കയറിവന്ന വാൻ ഇരിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാലു പേർക്കാണ് പരിക്കേറ്റത്. അപകടങ്ങൾ പതിവായതിനെ തുടർന്ന് ഈ ഭാഗത്തെ എക്സിറ്റും എൻട്രിയും തൽക്കാലികമായി അടച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സിന്ധുവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. മാവുങ്കാലിലെ മേലടുക്കത്തെ ലക്ഷ്മിയുടെയും പരേതനായ ശിശുപാലന്റെയും മകളാണ് സിന്ധു. മകൾ പ്രിയസി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page