മംഗ്‌ളൂരു: വ്യാപാരിയുടെ വീട്ടില്‍ നിന്ന് 16 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവും 1.80 രൂപയും കവര്‍ച്ച പോയി. ബെല്‍ത്തങ്ങാടി കുവെട്ടു, ആല്ന്തിലയിലെ ബിഎം നൗഫലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പച്ചക്കറി വ്യാപാരിയാണ് നൗഫല്‍. ഇയാള്‍ കടയിലേക്കും ഭാര്യയും മക്കളും മാതാവും ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനും പോയതായിരുന്നു.
പിന്നീട് നൗഫലും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 113 ഗ്രാം സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








