സ്വിഫ്റ്റ് കാറില്‍ വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയില്‍

കാസര്‍കോട്: സ്വിഫ്റ്റ് കാറില്‍ വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയില്‍. പെരുമ്പള സ്വദേശി എംഎ ഇര്‍ഷാദി(35)നെയാണ് ഡാന്‍സാഫ് ടീമിന്റെ സഹകരണത്തോടെ മേല്‍പറമ്പ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കോളിയടുക്കം കൂളിക്കുന്ന് റോഡില്‍ വച്ചാണ് യുവാവിനെ പിടികൂടിയത്. ബൈക്കുകളിലെത്തിയ ഡാന്‍സാഫ് സംഘം സംശയത്തെ തുടര്‍ന്ന് ചുവന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് മേല്‍പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ടി അഖിലും സംഘവും സ്ഥത്തെത്തി. ചോദ്യം ചെയ്യലില്‍ യുവാവ് പരുങ്ങി നിന്നു. ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കാറിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ മാറ്റിനടിയില്‍ സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച 1.68 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഗസറ്റഡ് ഓഫീസറായി എത്തിയ വിദ്യാനഗര്‍ എസ് ഐ പ്രമോദിന്റെ സാന്നിധ്യത്തിലാണ് മറ്റു നടപടികള്‍ നടന്നത്. ഡാന്‍സാഫ് ടീമിലെ രജീഷ് കാട്ടാമ്പള്ളി, നിഖില്‍കുമാര്‍, അനീഷ് കുമാര്‍, ഭക്തശൈവന്‍, മേല്‍പറമ്പ് സ്റ്റേഷനിലെ എസ്‌ഐ ജയപ്രകാശ്, എഎസ്‌ഐ കെ മനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page