കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി പരാതി. എരഞ്ഞോളി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെണ്‍കുട്ടികള്‍ പുറത്തുപോയത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്. വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ നേരത്തെ പുറത്ത് പോയിരുന്നു. എന്നാല്‍ കാണാതായ കുട്ടികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.








