ഓപ്പറേഷന്‍ തൂഫാനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് അഷ്‌റഖ മീലാദ് ഫെസ്റ്റ്

ചെങ്കള: കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ തൂഫാനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഹ്‌മത്ത് നഗര്‍ അല്‍ മദ്രസത്തുല്‍ ബദ്രിയ വിദ്യാര്‍ഥികള്‍. മദ്രസയില്‍ നടന്ന ‘അഷ്‌റഖ മീലാദ് ഫെസ്റ്റി’ന്റെ ഭാഗമായാണ് ലഹരിക്കെതിരെ വേറിട്ട സന്ദേശവുമായി കുരുന്നുകള്‍ രംഗത്തെത്തിയത്.
‘ഒരുമിച്ച് നില്‍ക്കാം, ഒറ്റക്കെട്ടായി പോരാടാം, ലഹരിയെ നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാം, ജീവിതത്തോട് ‘യെസ്’ എന്ന് പറയാം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ദഫ്, ഫ്‌ളവര്‍ ഷോ തുടങ്ങിയ വിവിധ കലാപരിപാടികളിലൂടെ ലഹരി സമൂഹത്തിലും യുവതലമുറയിലും ഉണ്ടാക്കുന്ന വിപത്തുകള്‍ വിദ്യാര്‍ഥികള്‍ വേദിയില്‍ അവതരിപ്പിച്ചു. ലഹരിമുക്ത നാടിനായി നാടൊന്നടങ്കം കൈകോര്‍ക്കണമെന്ന ആഹ്വാനവും പരിപാടി മുന്നോട്ടുവെച്ചു. മഹല്ല് ഖതീബ് അബ്ദുസ്സലാം അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം റംഷീദ് അര്‍ഷദി അധ്യക്ഷത വഹിച്ചു. ചെങ്കള റേഞ്ച് പ്രസിഡന്റ് ഹാരിസ് ദാരിമി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സ്റ്റോര്‍, ഷാഫി ചെങ്കള, എം. എം. അബ്ദുല്‍ ഖാദര്‍, ഹനീഫ് ചെങ്കള, ഹനീഫ് പാറ, അബ്ദുറഹ്‌മാന്‍ അസ്നവി, ഇബ്രാഹിം അനീഫി, ഇബ്രാഹിം മദനി, സിദ്ദീഖ് മൗലവി, ശൗക്കത്തലി, റഹീം താജ്, മൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page