തളിപ്പറമ്പ്: കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തലോറ അങ്കണവാടിക്കടുത്ത് താമസിക്കുന്ന തുണ്ടി വളപ്പില്‍ ഗോകുല്‍ദാസ് (47) ആണ് മരിച്ചത്. 29 ന് രാവിലെ 11.00 മണിയോടെയാണ് കടന്നല്‍ കുത്തേറ്റത്. തളിപ്പറമ്പ് പുഴക്കുളങ്ങര എന്ന സ്ഥലത്ത് കാപാലികുളങ്ങര ക്ഷേത്രത്തിലെ സമീപം താമസിക്കുന്ന ഗോപാലന്റെ വീട്ടില്‍ തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടനെ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. പരേതനായ കണ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കള്‍: ഇഷാന്‍, നന്ദന. സഹോദരങ്ങള്‍: ദേവദാസന്‍, വത്സല, പ്രസാദ്, പരേതനായ അശോകന്‍.








