പിറന്നാള്‍ ദിനം ആഘോഷിച്ചതിന് പിന്നാലെ 14 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍

മംഗളൂരു: പിറന്നാള്‍ ദിനം ആഘോഷിച്ചതിന് പിന്നാലെ 14 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി ബന്ദാരു കുരിയാലയിലെ ഭരത് ഗൗഡയുടെ മകന്‍ ബികെ ശ്രാവണ്‍(14)ആണ് മരിച്ചത്. ഹാലെകോട്ടിലെ വാണി ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ചയായിരുന്നു ശ്രാവണിന്റെ 14-ാം പിറന്നാള്‍ ദിനം. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വൈകീട്ട് പിറന്നാള്‍ ദിനം ആഘോഷിച്ചിരുന്നു. ഞായറാഴ്ച രാവിലെ കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ധര്‍മ സ്ഥല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page