തൃക്കരിപ്പൂര്‍: 48 കാരനെ പുഴയ്ക്ക് സമീപം കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കടപ്പുറം അംബേദ്കര്‍ ജട്ടിക്ക് സമീപം താമസിക്കുന്ന പണിക്കറെ ഭാസ്‌കരന്റെ മകന്‍ കെ.രഘു ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് ഇയാളെ വീടിന്ന് സമീപത്തെ പഴയോരത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം 12 മണിക്ക്.







