മംഗൽപാടി ഷിറിയയിൽ കോഴിക്കൂട്ടിൽ കയറി അഞ്ച് കോഴികളെ കൊന്നു; കൂട്ടിൽ നിന്നും പോകാതെ പെരുമ്പാമ്പ്

കാസർകോട്: മംഗൽപ്പാടി ഷിറിയ പുതിയങ്ങാടിയിൽ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് അഞ്ച് കോഴികളെ കൊന്നു. ഇതിൽ രണ്ട് കോഴികളെ പെരുമ്പാമ്പ് ഭക്ഷിച്ച നിലയിലും മൂന്ന് കോഴികളെ കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. പുതിയങ്ങാടിയിലെ ആലിക്കുഞ്ഞിയുടെ വീട്ടിലെ കോഴികളെയാണ് പെരുമ്പാമ്പ് ആക്രമിച്ചത്. ഏകദേശം അഞ്ച് കിലോ തൂക്കമുള്ള മുട്ടക്കോഴികളെയാണ് കൊന്നത്. വീടിനോട് ചേർന്ന് മരം ഉപയോഗിച്ച് നിർമിച്ച കോഴിക്കൂട്ടിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. വിവരമറിഞ്ഞതിനെ തുടർന്ന് പാമ്പുപിടിത്തക്കാരൻ ചേവാറിലെ ഉബൈദ് മുസ്ലിയാർ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയച്ചു.

മണ്ണിനെ വിശ്വസിച്ചും കൃഷിയെ സ്നേഹിച്ചും പാർവതി : മികച്ച കുട്ടി കർഷക പുരസ്‌കാര നിറവിൽ എട്ടാം ക്ലാസ് വിദ്യാർഥിനി

പിലിക്കോട് : മണ്ണിനെ വിശ്വസിച്ചും കൃഷിയെ സ്നേഹിച്ചും എട്ടാം ക്ലാസ് വിദ്യാർഥിനി പാർവതി സി എ നേടിയത് പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകർക്കുള്ള വിദ്യാർഥി പുരസ്കാരം . പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കരക്കേരുവിലെ സി അശോകന്റെയും റെയിൽവെ ജീവനക്കാരി ബിന്ദുവിൻ്റെയും മകളായ പാർവതിക്കാണ് ഈ വർഷത്തെ കർഷക വിദ്യാർഥി പുരസ്കാരം . പിലിക്കോട് സി.കെ.എൻ എസ് എച്ച് എസ് എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറുപ്പം മുതൽ തന്നെ പാർവതി മികച്ച …

ബിരിക്കുളത്ത് യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബിരിക്കുളം കൊട്ടമടൽ സ്വദേശി പവിത്രന്റെ ഭാര്യ ഗീത (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കിടപ്പമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാലോം കാര്യോട്ട്ചാൽ സ്വദേശിനിയാണ്. മക്കൾ: വൈശാഖ്, വൈഷ്ണവ്.

കമ്പാറിലെ മോഹന പൂജാരി അന്തരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: കമ്പാറിലെ തെങ്ങ് കയറ്റ തൊഴിലാളി മോഹന പൂജാരി (62) അന്തരിച്ചു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കമ്പാര്‍ യൂണിറ്റ് അംഗമായിരുന്നു. സുമതിയാണ് ഭാര്യ. മല്ലിക, മാലിനി, മഞ്ജുള എന്നിവര്‍ മക്കളാണ്. ബാബു പൂജാരി, കൃഷ്ണ പൂജാരി, കമല സുശീല എന്നിവര്‍ സഹോദരങ്ങളാണ്.

തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു; 8 ജില്ലകളില്‍ ഇന്ന് ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള …

സംരക്ഷിത ഇനത്തില്‍പ്പെട്ട കുരങ്ങുമായി കളിക്കുന്ന ദൃശ്യങ്ങള്‍ റീല്‍സാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; നടന്‍ വിക്രമിന് വനംവകുപ്പ് നോട്ടീസ്

ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച നടന്‍ വിക്രമിന് തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സിനിമാ ലൊക്കേഷനില്‍ എത്തിയാണ് നടന് നോട്ടീസ് കൈമാറിയത്. വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. കുരങ്ങിനെ വളര്‍ത്തുന്നതിനുള്ള നിയമപരമായ രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി റീല്‍ ചെയ്തതോടെയാണ് നടന്‍ വിക്രം വിവാദത്തിലായത്. വിവാദമായതോടെ …

കാറില്‍ കടത്തിയ എം ഡി എം എയും ഹാഷിഷ് ഓയിലും പിടികൂടി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. കക്കാട്, കുഞ്ഞിപ്പള്ളി സ്വദേശിയും കണ്ണൂക്കരയിലെ താമസക്കാരനുമായ സി പി യാസര്‍ അറഫാത്തി(31)നെയാണ് കണ്ണൂര്‍ സിറ്റി എസ് ഐ സുല്‍ഫിക്കര്‍ അലിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്നു 3.68 ഗ്രാം എം ഡി എം എയും 14.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 11.30 മണിയോടെ കണ്ണൂക്കര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യാസര്‍ അറഫാത്ത് പൊലീസിന്റെ …

മുള്ളേരിയക്ക് നവ്യാനുഭവം പകര്‍ന്ന് മുഹിമ്മാത്ത് മീലാദ് വിളംബര റാലി

പുത്തിഗെ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറ്റി ഒന്നാം ജന്മദിന മാസം സമാഗതമായതിന്റെ വരവറിയിച്ച് ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് വിളംബര റാലി മുള്ളേരിയക്ക് നവ്യാനുഭവം പകര്‍ന്നു. മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും സ്ഥാപന നേതാക്കളും അണിനിരന്ന റാലിയെ വന്‍ജനാവലി വീക്ഷിച്ചു. മുള്ളേരിയ അഹദലിയ്യ സെന്റര്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുള്ളേരിയ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു.സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ സയ്യിദ് അഹ്‌മദുല്‍ കബീര്‍ …

ചെർക്കള ടൗണിൽ റോഡ് തകർച്ച പൂർണം: യാത്രാ ക്ലേശം രൂക്ഷം, റോഡിലെ കുഴികളും ചെളി വെള്ളവും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം

ചെർക്കള: ജില്ലയിലെ തിരക്കേറിയ പ്രധാന ടൗണുകളിലൊന്നായ ചെർക്കളയിൽ റോഡ് തകർച്ച പൂർണം. വാഹന ഗതാഗത തടസ്സത്തോടൊപ്പം കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലെ ചെളിവെള്ളം സമീപത്തെ വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ചെർക്കള ടൗണിൽ ദേശീയപാത മേൽപ്പാലത്തിന്റെ ജോലികൾ മന്ദഗതിയിലാണ് നീങ്ങുന്നത്.ഇതിന്റെ അടിഭാഗത്ത് മൊത്തം ചെളി നിറഞ്ഞു കിടക്കുന്നത് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ഒരുഭാഗത്ത് ദുരിതം വിതക്കുമ്പോൾ ദേശീയപാതയുടെ ഭാഗമായ പ്രധാന റോഡുകളെല്ലാം തന്നെ നഗരത്തിൽ തകർന്ന് കുണ്ടും,കുഴിയുമായി കിടക്കുന്നതു കൊണ്ട് വലിയ പ്രയാസമാണ് ടൗൺ നിവാസികൾ നേരിടുന്നത്. ടൗണിലെ കുഴികൾ …

കാറ്റടിക്കുന്നതിനിടയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; വര്‍ക്ക് ഷോപ്പ് ഉടമക്കും തൊഴിലാളിക്കും പരിക്ക്

കണ്ണൂര്‍: ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് വര്‍ക്ക് ഷോപ്പുടമയ്ക്കും തൊഴിലാളിക്കും പരിക്ക്. ഇരിക്കൂര്‍, നിലമുറ്റത്തെ കണ്ണന്‍ ടയര്‍ വര്‍ക്സ്ഷോപ്പുടമകുട്ടാവിലെ രവീന്ദ്രന്‍ (54), തൊഴിലാളിയായ ആസാം സ്വദേശി വിക്കി (28) എന്നവര്‍ക്കാണ് പരിക്കേറ്റത്. തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സംഭവം. ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ പട്ടിക ഇറങ്ങി; മെല്‍ബിന്‍ ജോസ് കാസര്‍കോട്ട്, പി അജിത്ത് കുമാര്‍ മഞ്ചേശ്വരത്ത്, ഹൊസ്ദുർഗ്ഗിൽകെ.പി.ഷൈൻ

കാസര്‍കോട്: സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കിയതിന് പിന്നാലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ പട്ടിക ഇറങ്ങി. കണ്ണൂര്‍, എടച്ചേരിയില്‍ നിന്നു മെല്‍ബിന്‍ ജോസിനെ കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്ടറായി (എസ്എച്ച്ഒ) ആയി നിയമിച്ചു.തളിപ്പറമ്പില്‍ നിന്നു പി അജിത്ത് കുമാറിനെ മഞ്ചേശ്വരത്തു ഐ.പിയായി നിയമിച്ചു. ബദിയഡുക്കയില്‍ നിന്നു ആര്‍പി അനൂബ് കൃഷ്ണയെ കുമ്പള സര്‍ക്കിളിലും എസ്എസ്ബിയില്‍ നിന്നു പി പ്രമോദിനെ വിദ്യാനഗരിലും പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നിന്നു കെ.പി സതീശിനെ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലും …

മംഗല്‍പ്പാടിയില്‍ ‘വൈബ് പാര്‍ക്ക്’ ഇന്ന് നാടിന് സമര്‍പ്പിക്കും

മംഗല്‍പാടി: പച്ചമ്പളം പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യവും വിനോദവും സാമൂഹിക ഇടപെടലുകളും ഒരുമിച്ച് ലക്ഷ്യമാക്കി ഒരുക്കിയ ‘വൈബ് പാര്‍ക്ക്’ ഇന്നു നാടിന് സമര്‍പ്പിക്കും. വൈകീട്ട് 5ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എ കെ.എം അഷറഫ് അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും.വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും യുവതീ-യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ വിവിധ സൗകര്യങ്ങളെ ഒരൊറ്റ കേന്ദ്രത്തില്‍ സമന്വയിപ്പിച്ചാണ് ‘വൈബ് പാര്‍ക്ക്’ ഒരുക്കിയിരിക്കുന്നത്. വിശ്രമം, വ്യായാമം, വിനോദം, കായിക …

മീന്‍ പൊരിച്ചു നല്‍കിയില്ല; ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു, ഭർത്താവിനെതിരെ കേസ്

റാന്നി: മീന്‍ പൊരിച്ചു നല്‍കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. റാന്നി, ഐത്തല, പടിയറവീട്ടില്‍ സുജി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് റെജിക്കെതിരെയാണ് കേസെടുത്തത്. മദ്യപിച്ച് വീട്ടിലെത്തിയ റെജി ചോറിന് കറികള്‍ കുറഞ്ഞു പോയെന്നു പറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്. ഇതിനോട് ഭാര്യ പ്രതികരിച്ചില്ല. ഇതോടെ കൂടുതല്‍ പ്രകോപിതനായ റെജി മീന്‍ പൊരിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് ഭാര്യയുടെ മുഖത്തും മുതുകിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് സുജി റാന്നി പൊലീസില്‍ …

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം യൂണിവേഴ്‌സിറ്റി ചേനക്കല്‍ സ്വദേശിയും ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായനിഖില്‍ ചന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെ.എസ്.എച്ച്.ബി. കോളനിയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാവിലെ ഡോക്ടറെ എത്താത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ പോയി മുറിയില്‍ നോക്കുമ്പോഴാണ് വിവരമറിയുന്നത്. ഉടന്‍തന്നെ.കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരമറിയിച്ചു. വാതിലിന്റെ പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി മരണം സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കുന്നതിലേക്ക് നയിച്ചകാരണംവ്യക്തമല്ല. മൂന്നുവര്‍ഷമായി …

പ്രവാചക സ്നേഹത്തിന്റെ സന്ദേശവുമായി മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് ഓഗസ്റ്റ് 30ന് ദുബായിൽ

ദുബൈ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിതവും മഹത്തായ സന്ദേശങ്ങളും പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്ന മദ്ഹേ മദീന റബീഹ് കോൺഫറൻസ് ഈ വർഷവും വിവിധ പരിപാടികളോടെ ഓഗസ്റ്റ് 30ന് ദുബൈ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടത്തും.പ്രവാചക ജീവിതത്തിലെ മാനവികത, കാരുണ്യം, സഹിഷ്ണുത, നീതി, സാഹോദര്യം, സ്നേഹം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തുകയും അവ ജീവിതത്തിൽ പകർത്തുന്നതിനുള്ള പ്രചോദനം …

പുല്ലൂര്‍ – പെരിയ പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പര്‍ എ.കാര്‍ത്യായനി രാജി വച്ചു; സംഭവം പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടയില്‍

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിതക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള യുഡിഎഫ് നീക്കത്തിനിടയില്‍ കോണ്‍ഗ്രസ് അംഗം രാജി വച്ചു.കൂടാനം വാര്‍ഡ് അംഗം എ. കാര്‍ത്യായനിയാണ് ഇന്ന് (വെള്ളി) പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു രാജിക്കത്ത് നല്‍കിയത്. സ്വന്തം ലെറ്റർ പാഡിലാണ് കാർത്യായനി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ല. ലെറ്റർ പാഡില്‍ രാജിക്കത്ത് നല്‍കിയാല്‍ സാധുതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് സ്വീകരിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.19അംഗ ഭരണസമിതിയാണ് പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ഒന്‍പത് …

79-ാം സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രവാസി ഭാരതീയന്റെ ഓർമ്മകളും ചിന്തകളും: സ്വാതന്ത്ര്യത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക്

സി വി സാമുവേൽ  ഡിട്രോയിറ്റ് ഓഗസ്റ്റ് 15 ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഏറെ അഭിമാനത്തോടെ ആഘോഷിക്കുന്ന ദിനമാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ മോചനത്തിന്റെ 79-ാം വാർഷികമാണ് ഈ വർഷം നാം ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിൽ ഒന്നായ നമ്മുടെ രാജ്യത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു അത്. ലോകത്തിന്റെ ഏതു കോണിലായാലും, ഇന്ത്യയിലായാലും വിദേശത്തായാലും, സ്വാതന്ത്ര്യദിനം വെറുമൊരു ദേശീയ അവധി മാത്രമല്ല. അത് ആഘോഷത്തിന്റെയും നന്ദിയുടെയും ഓർമ്മകളുടെയും ആത്മപരിശോധനയുടെയും ദിനമാണ്. എണ്ണമറ്റ …

ഓണക്കാലത്ത് ആശ്വാസം; കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നടത്തും. കര്‍ണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി നല്‍കിയ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. ഈ മാസം 21 മുതല്‍ 25 വരെയാണ് കര്‍ണാടകയില്‍ …