സംരക്ഷിത ഇനത്തില്‍പ്പെട്ട കുരങ്ങുമായി കളിക്കുന്ന ദൃശ്യങ്ങള്‍ റീല്‍സാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; നടന്‍ വിക്രമിന് വനംവകുപ്പ് നോട്ടീസ്

ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച നടന്‍ വിക്രമിന് തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സിനിമാ ലൊക്കേഷനില്‍ എത്തിയാണ് നടന് നോട്ടീസ് കൈമാറിയത്. വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. കുരങ്ങിനെ വളര്‍ത്തുന്നതിനുള്ള നിയമപരമായ രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി റീല്‍ ചെയ്തതോടെയാണ് നടന്‍ വിക്രം വിവാദത്തിലായത്. വിവാദമായതോടെ നടന്‍ റീല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തു. ലാര്‍ ഗിബ്ബണ്‍ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീല്‍ ചെയ്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലുള്ള കുരങ്ങാണിത്. മണിപ്പൂരില്‍ നിന്നാണ് കുരങ്ങിനെ തമിഴ് നാട് ഈറോഡ് എത്തിച്ചത്. വിക്രമിന്റെ മകളുടെ ഭര്‍തൃപിതാവ് ഈറോഡ് പെരുന്തുറയില്‍ നിന്നു വാങ്ങിയ കുരങ്ങുകളെയാണ് ചെന്നൈയില്‍ എത്തിച്ചത്. കുരങ്ങിനെ നല്‍കിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. ബന്ധുവിന്റെ ഉടമസ്ഥതയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസില്‍ വച്ചാണ് നടന്‍ വിഡിയോ ചിത്രകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page