മംഗല്‍പ്പാടിയില്‍ ‘വൈബ് പാര്‍ക്ക്’ ഇന്ന് നാടിന് സമര്‍പ്പിക്കും

മംഗല്‍പാടി: പച്ചമ്പളം പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യവും വിനോദവും സാമൂഹിക ഇടപെടലുകളും ഒരുമിച്ച് ലക്ഷ്യമാക്കി ഒരുക്കിയ ‘വൈബ് പാര്‍ക്ക്’ ഇന്നു നാടിന് സമര്‍പ്പിക്കും. വൈകീട്ട് 5ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എ കെ.എം അഷറഫ് അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും.
വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും യുവതീ-യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ വിവിധ സൗകര്യങ്ങളെ ഒരൊറ്റ കേന്ദ്രത്തില്‍ സമന്വയിപ്പിച്ചാണ് ‘വൈബ് പാര്‍ക്ക്’ ഒരുക്കിയിരിക്കുന്നത്. വിശ്രമം, വ്യായാമം, വിനോദം, കായിക പ്രവര്‍ത്തനം, സാമൂഹിക ഇടപെടല്‍ എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് പാര്‍ക്കിന്റെ രൂപകല്‍പ്പന. കഴിഞ്ഞ ഭരണ സമിതിയിലെ അംഗം മജീദ് പച്ചമ്പള യാണ് ഈ ആശയത്തിന് നേതൃത്വം നല്‍കിയത്.
പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വയോജന പാര്‍ക്ക്. ചുറ്റും സൈക്കിള്‍ സവാരി നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കോഫി ഷോപ്പും ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കും വ്യായാമം ചെയ്യുന്നതിനായി ഷീ ജിം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഒരു പാര്‍ക്ക് എന്നതിലുപരി, തലമുറകളെ ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തുന്ന പൊതുഇടം എന്ന ആശയമാണ് ‘വൈബ് പാര്‍ക്കിലൂടെ’ യാഥാര്‍ഥ്യമാകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page