ആൺ സുഹൃത്തിനൊപ്പം സഞ്ചരിക്കവേ ബൈക്ക് തെന്നി വീണു, രക്ഷിക്കാൻ എത്തിയവർ അപകടത്തിൽപ്പെട്ട 19-കാരിയെ വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ പിടിയിൽ, മൂന്നു പേരെ തിരയുന്നു

മുംബൈ: വാഹനാപകടത്തിൽപ്പെട്ട 19-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസാരിയിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുംബൈയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ്‌ സംഭവം നടന്നത്. സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്തലാസരിയിൽ ആൺസുഹൃത്തുമൊന്നിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ ആംഗാവിന് സമീപം വച്ച് ബൈക്ക് മറിഞ്ഞു. ഇത് കണ്ട …

ഇന്നത്തെ പ്രധാന വാർത്തകൾ

കൊളംബിയയിൽ കനത്ത നാശം വിതച്ച് ഭൂചലനം.കൊളംബിയയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 130-ലധികം ആളുകൾ മരിച്ചതായും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ​യു.എസ് – ഇറാൻ സംഘർഷം കൂടുതൽ സങ്കീർണം.ഇറാനുമായുള്ള സംഘർഷത്തിൽ തങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ ഭീഷണിയെ തുടർന്ന് വിമാന യാത്രകളിൽ ട്രംപ് സുരക്ഷാ മാറ്റങ്ങൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ​പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇസ്രായേലും.ഗസ്സ സമാധാന പദ്ധതിയിലെ ചില …

മംഗൽപ്പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ 13 കാരൻ മുങ്ങിമരിച്ചു

കാസർകോട്: മംഗൽപ്പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്. മംഗൽപ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അബൂബക്കർ അസാൻ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. കുളി കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴാണ് അബൂബക്കർ അസാനെ കാണാതായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടെത്തി.തുടർന്ന് നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും …

കാലിക്കടവിൽ എംഡി എം എ പിടികൂടിയ സംഭവം; പ്രതിയായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ പാർ‌ട്ടിയിൽ നിന്ന് പുറത്താക്കി

കാസർകോട്: കാലിക്കടവിൽ എംഡി എം എ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെ അറസ്റ്റ് ഉണ്ടായ ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡ‍ന്റ് സിജോ ജോസഫ് അറിയിച്ചു. എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായും സിജോ ജോസഫ് വ്യക്തമാക്കി. 139.29 ഗ്രാം …