പാലക്കാട്: വീടിന്റെ മുന്നില്‍ വച്ചിരുന്ന വിദ്യാര്‍ഥിയുടെ സൈക്കിളില്‍ മൂര്‍ഖന്‍ പാമ്പ്. 14 കാരന്‍
കടിയേല്‍ക്കാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 9.30നു കഞ്ചിക്കോട് നായര്‍ത്തറയിലെ വീട്ടിലാണു സംഭവം. കഞ്ചിക്കോട് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സൈക്കിളിലാണു പാമ്പ് കയറിയത്. സ്‌കൂളിലേക്കു പോകാന്‍ സൈക്കിളില്‍ കയറുമ്പോഴാണ് സീറ്റിന് താഴയായി ചുറ്റിക്കിടക്കുന്ന പാമ്പിനെ കണ്ടത്. സീറ്റില്‍ കൈവച്ചതും പാമ്പ് പത്തിവിടര്‍ത്തി സീറ്റിനുള്ളില്‍ നിന്നു പുറത്തേക്കു വന്നു. ഇതോടെ കുട്ടി സൈക്കിള്‍ ചാടി ഓടിപ്പോവുകയായിരുന്നു. പാമ്പ് സൈക്കിളില്‍ തന്നെ ഉണ്ടായതിനാല്‍
വീട്ടുകാര്‍ ഉടന്‍ തന്നെ സര്‍പ്പ വൊളന്റിയര്‍മാരെ വിവരം അറിയിച്ചു. തുടര്‍ന്നു സര്‍പ്പ വളണ്ടിയന്മാരെത്തി പാമ്പിനെ പിടികൂടി കാട്ടിലയച്ചു.








