തലശേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വടകര അഴിയൂര്‍ കോറോത്ത് റോഡിലെ യാദ്ഗറില്‍ ഷുഹൈബ് (47) ആണ് പിടിയിലായത്. പള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താംതരത്തില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്‌കൂള്‍ പരിസരത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തെ ഇയാള്‍ സ്‌കൂളിന് സമീപത്തെ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്നു. ഈസമയമാണ് പീഡനം നടത്തിയത്. നിലവില്‍ പാനൂര്‍ കൂരാറയിലെ കുന്നോത്തുമുക്കില്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. പള്ളൂര്‍ പൊലീസ് എടുത്ത കേസില്‍ മാഹി സി.ഐ പി.എ അനില്‍കുമാര്‍ നടത്തിയ തുടരന്വേഷണത്തില്‍ മാക്കുനിയില്‍ വെച്ചാണ് പിടികൂടിയത്. ഷുഹൈബിനെ പോണ്ടിച്ചേരി പോക്സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.








