യൂനിഫോം തുണി വാങ്ങാന്‍ നല്‍കിയ ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ചു; പൊലീസ് ട്രെയിനിയായ 25 കാരനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സഹപ്രവര്‍ത്തകരില്‍ നിന്ന് 7 ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. കൊല്ലം ചെമ്മക്കാട് സ്വദേശി കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആര്‍. കൃഷ്ണക്കെതിരെയാണ് നടപടി വന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് യുവാവിനെ
തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് യൂനിഫോം തുണി വാങ്ങാന്‍ നല്‍കിയ ഏഴ് ലക്ഷം രൂപ ഓണ്‍ലൈനായി ചീട്ടുകളിച്ച് കളയുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇരട്ടിലാഭം മോഹിച്ച് ഓണ്‍ലൈന്‍ ബെറ്റിങ് ഗെയിമിലാണു പണം നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തി. യൂനിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭു എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളില്‍ നിന്നാണ് യൂനിഫോം മെറ്റീരിയല്‍ വാങ്ങുന്നതിനും സ്റ്റിച്ചിംഗിനുമായി പണം വാങ്ങിയത്. എസ്എപിയിലെ ഡ്രൈ കാന്റീനിലും വില്‍സണ്‍ അലൈഡ് പൊലീസ് യൂനിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് പണം വാങ്ങിയത്. 2026 ജൂലൈ മൂന്ന് മുതല്‍ 13 വരെ സ്വന്തം അക്കൗണ്ടിലേക്ക് ഫോണ്‍ നമ്പര്‍ വഴി പണം വാങ്ങുകയായിരുന്നു. യൂണിഫോം കിട്ടാതായതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാള്‍ ഐആര്‍ബിയില്‍ ഉണ്ടായിരുന്നപ്പോള്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തിയിരുന്നുവെന്നും അവിടെനിന്നു രാജിവച്ചാണ് പൊലീസില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page