കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മര്‍ ഫാറൂഖ് അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി ഉമ്മര്‍ ഫാറൂഖ്(46) ആണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ജില്ലയിലും ദക്ഷിണ കന്നഡയിലുമുള്ള വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാള്‍. കഴിഞ്ഞമാസം 29നു മാവിനകട്ടയിലെ അമ്പലങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. മാസങ്ങളായി കര്‍ണാടക പൊലീസും കേരള പൊലീസും തിരഞ്ഞു നടക്കുന്ന കുപ്രസിദ്ധ മോഷ്ടാവാണ് ഉമ്മര്‍ ഫാറൂഖ്. പകല്‍ സമയങ്ങളില്‍ ഒളിച്ചിരിക്കുകയും രാത്രി സമയങ്ങളില്‍ മോഷണത്തില്‍ ഇറങ്ങുന്ന ശൈലിയാണ് പ്രതിക്കുള്ളത്. മുള്ളേരിയ പള്ളത്തു നിന്നും വാടകയ്ക്ക് എടുത്ത സ്വിഫ്റ്റ് ഡിസയര്‍ കാറുമായി കൂട്ടുപതിയായ മുള്ളേരിയ പള്ളം സ്വദേശി സാബിത്തുമായി ചേര്‍ന്ന് മാവിനകട്ടയിലെ ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുകയും, അവിടെനിന്ന് അതേ വാഹനത്തില്‍ എത്തി മുള്ളേരിയയിലെ ഒരു വീട്ടില്‍ നിന്നും രണ്ട് കിന്റര്‍ അടക്ക മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ സാബിത്തിനെ ബദിയടുക്ക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇാള്‍ ജയിലില്‍ റിമാന്‍ഡിലാണ്. പിടിയിലായ മുഹമ്മദ് ഫാറൂഖ് കുമ്പള പൊലീസ് സ്റ്റേഷനിലെ കൊലപാത കേസിലെ പ്രതിയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൊലീസ് ട്രാക്ക് ചെയ്തു പിടിക്കപ്പെടും എന്ന് അറിയാവുന്ന പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വഴിയില്‍ വച്ച് കാണുന്ന ആരുടെയെങ്കിലും മൊബൈല്‍ നിന്നും ആണ് കുടുംബവുമായി ബന്ധപ്പെടാറുള്ളത്. മദ്യപാന ശീലമുള്ള പ്രതി കാഞ്ഞങ്ങാട് മലനാട് ബാറിനടുത്ത്
നില്‍ക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. പ്രതി അവിടെ നിന്ന് ചെയ്ത ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബാറിനടുത്ത് എത്തുകയായിരുന്നു. അപ്രതീക്ഷിതമായി പൊലീസിനെ കണ്ട് പ്രതി ഓടിപ്പോയി. മലനാട് ബാറിന്റെ പിന്‍വശത്തുള്ള ചതുപ്പില്‍ ഒളിച്ചിരിക്കുക ഒളിച്ചിരുന്ന പ്രതിയെ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണന്‍, എസ്‌ഐ അഭിജിത്ത്, എ എസ് ഐ പ്രസാദ് പുല്ലൂര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗോകുല്‍, ശ്രീജിത്ത് സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീനേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.







