കണ്ണൂര്‍: പാണത്തൂര്‍ – ഇരിട്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസും മുച്ചക്ര സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ചെമ്പേരി താരച്ചിത്ത സ്വദേശി സ്റ്റാനില്‍ ജോസഫ് കളപ്പുരയ്ക്കല്‍ (48) ആണ് മരിച്ചത്. ചെമ്പേരി- പുറഞ്ഞാണ്‍ റോഡില്‍ ആണ് അപകടം നടന്നത്. പാണത്തൂരില്‍ നിന്നും ഇരിട്ടിയിലേയ്ക്ക് പോവുകയായിരുന്ന ജേക്കബ് ബസില്‍ അമിത വേഗതയില്‍ മുച്ചക്ര സ്‌കൂട്ടിയിലെത്തിയ മരിച്ചയാള്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം ഒഴിവാക്കാനായി ബസ് വെട്ടിച്ച് റോഡരികിലെ മണ്‍കൂനയില്‍ ഇടിച്ചുനിന്നെങ്കിലും സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.








