സീതാംഗോളിയില്‍ ഇലക്ട്രിക് കാര്‍ ഒരുസംഘം തടഞ്ഞു; ഡ്രൈവറെ ഇറക്കിവിട്ട് വാഹനം തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: സീതാംഗോളിയില്‍ ഒരുസംഘം ആളുകള്‍ ഇലക്ട്രിക് കാര്‍ തടഞ്ഞ ശേഷം ഡ്രൈവറെ ഇറക്കിവിട്ട് വാഹനം തട്ടിക്കൊണ്ടുപോയതായി പരാതി. കാറിന്റെ ഉടമയായ പൂക്കട്ട സ്വദേശി മുഹമ്മദ് സയ്യിദ് മുസമ്മിലിന്റെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കാര്‍ സീതാംഗോളിയിലെത്തിയപ്പോള്‍ ഒരുസംഘം ആളുകളെത്തി കാര്‍ തടയുകയായിരുന്നു. പിന്നീട് മുഹമ്മദിനെ ഇറക്കിവിട്ട് കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പൊലിസിന്റെ അന്വേഷണത്തില്‍ കാര്‍ ചട്ടഞ്ചാല്‍ ഭാഗത്തുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാട് തര്‍ക്കത്തിന്റെ പേരിലാണ് കാര്‍ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page