പിതൃസ്മരണയില്‍ നാട്; ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്

കാസര്‍കോട്: മരിച്ച പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ച് സംസ്ഥാനത്ത് ഇന്ന് കര്‍ക്കടക വാവുബലി. പുലര്‍ച്ചെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷംത്രം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്താനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ആറോടെ തന്നെ മണപ്പുറം പരിസരത്ത് ഭക്തരുടെ നീണ്ട നിരയായിരുന്നു.
കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് പിതൃബലിക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ഈ ദിവസം ബലി അര്‍പ്പിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.
ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കല്‍ ആചരിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page