കാസര്‍കോട്: കര്‍ണാടക ഹുന്‍സൂരില്‍ പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ(25)യാണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങിമരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഹുന്‍സൂരില്‍ ബാങ്ക് ജീവനക്കാരിയായി ജോലിചെയ്തുവരികയായിരുന്നു. ഡിസംബര്‍ 26ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പൂച്ചക്കാട് കിഴക്കേക്കരയിലെ കെ ചന്ദ്രന്റെയും റീനയുടെയും മകളാണ്.







