ഓപ്പറേഷന്‍ തൂഫാന്‍: ചെര്‍ക്കളയിലും ഹിദായത്ത് നഗറിലും മയക്കുമരുന്നു വേട്ട; കാറുകളില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കളയിലും മുട്ടത്തൊടി , സന്തോഷ് നഗറിലും വിദ്യാനഗര്‍ പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി മൂന്നു പേരെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കടത്തിനു ഉപയോഗിച്ച കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
സന്തോഷ് നഗറില്‍ ഇന്നലെ (വ്യാഴം) രാത്രി പത്തരമണിയോടെ വിദ്യാനഗര്‍ എസ് ഐ അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സന്തോഷ് നഗര്‍, കുഞ്ഞിക്കാനം, ആത്തിഫ് മന്‍സിലിലെ മുഹമ്മദ് അന്‍ഷീദ് (26), ചെര്‍ക്കള, തായല്‍ ഹൗസിലെ സി .അബ്ദുല്‍ ഖാദര്‍ (27) എന്നിവരെ അറസ്റ്റു ചെയ്തത്. സംഘത്തില്‍ നിന്നു 18 ഗ്രാം എം ഡി എം എ പിടികൂടി.
കടത്തിനു ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യത്തില്‍ കാറുമായി കാണപ്പെട്ടതിനെ തുടര്‍ന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്.
ചെര്‍ക്കള, കുഞ്ചിക്കരയിലെ പി. ഉണ്ണികൃഷ്ണ (26)നെ ഇന്നലെ വൈകുന്നേരം നാലുമണിയോടെ വിദ്യാനഗര്‍ എസ് ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തില്‍ 2.730 ഗ്രാം എം ഡി എം എയുമായാണ് അറസ്റ്റു ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായാണ് രണ്ടിടത്തും മയക്കുമരുന്നു വേട്ട നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
Scroll to top

You cannot copy content of this page