ഇരിട്ടി കപ്പച്ചേരിയിൽ കാർ മറിഞ്ഞ് കോൺഗ്രസ് നേതാവ് മരിച്ചു

ഇരിട്ടി: ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കപ്പച്ചേരി വളവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പിലെ ആദ്യകാല കോൺഗ്രസ് നേതാവ് മരിച്ചു. തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മറ്റത്തിൽ കേശവൻ (75) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. പെരുമ്പറമ്പിലെ ഒരു വർക്ക് ഷോപ്പിൽ നിന്നും റിപ്പയർ ചെയ്തശേഷം കാറുമായി തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കപ്പച്ചേരി വളവിൽ നിയന്ത്രണം വീട്ട കാർ റോഡരികിലെ പഴശ്ശി പദ്ധതി പ്രദേശത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. കാറിനകത്തു കുടുങ്ങിപ്പോയ കേശവനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടി അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. ഒരാഴ്ച്ച മുൻപ് ഇരിട്ടിക്കടുത്ത് വെച്ച് ഇതേ കാർ അപകടത്തിൽപ്പെട്ട് കേശവന് ചെറിയ പരിക്കേറ്റിരുന്നു. പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച്ച സംസ്കരിക്കും.
ഭാര്യ: വനജ. മക്കൾ: അമ്പിളി, അശ്വതി (സുപ്രീം കോടതി അഭിഭാഷക), അപർണ്ണ. മരുമക്കൾ: നിഷാന്ത്, സുജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page