കാസര്‍കോട്: അസുഖം മാറാത്ത മനോവിഷമത്തെ തുടര്‍ന്നാണെന്നു പറയുന്നു,യുവാവ് അയല്‍വാസിയുടെ കിണറില്‍ ചാടി ജീവനൊടുക്കി. കൊടലമൊഗറു, ഭണ്ഡാര വീട്ടിലെ കാന്തപ്പ പൂജാരിയുടെ മകന്‍ കെ നവീന്‍ (38)ആണ് ജീവനൊടുക്കിയത്.
ഇന്നലെ (വ്യാഴം) രാത്രി 7.45 മണിയോടെയാണ് സംഭവം. വിവരം ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി കിണറ്റില്‍ നിന്നു നവീനിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കൂലിപ്പണിക്കാരനായ നവീന്‍ അവിവാഹിതനാണ്. മാതാവ്: ജയന്തി. സഹോരങ്ങള്‍: പ്രകാശ്, ഭവ്യ, ശശികല.







