വീട്ടില്‍ നിന്ന് ജോലിക്ക്‌ പോയ ഭര്‍തൃമതിയെ കാണാതായി

മംഗളൂരു: വീട്ടില്‍ നിന്ന് ജോലിക്ക്‌ ഇറങ്ങിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. മംഗളൂരു പാണ്ഡേശ്വര്‍ ന്യൂ റോഡില്‍ താമസിക്കുന്ന ഷര്‍മിള എന്ന 30 കാരിയെയാണ് കാണാതായത്.ജൂണ്‍ 30 ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയെങ്കിലും വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പലയിടത്തും വീട്ടുകാര്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍; നെല്ലിക്കട്ട സ്വദേശിയെ പിടികൂടിയത് കര്‍ണാടകയില്‍ വച്ച്

കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. ചെങ്കള നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ മജീദ് ആണ് കര്‍ണാടക പൊലീസിന്റെ പിടിടിയിലായത്. ഇയാള്‍ക്കെതിരെ വിട്ടല്‍, ഉപ്പിനങ്ങാടി എന്നിവിടങ്ങളില്‍ ബാറ്ററി മോഷണ കേസ് നിലവിലുണ്ട്. കാസര്‍കോട്ടെ ഒരു ആക്രി കടയിലാണ് ബാറ്ററികള്‍ വിറ്റതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വിട്ടല്‍ പൊലീസ് കാസര്‍കോട്ടെത്തും. പ്രതിയുമായി തെളിവെടുപ്പ് നടത്തും. ബാറ്ററി മോഷണക്കേസില്‍ നേരത്തെ ആലമ്പാടി തൈവളപ്പിലെ ഷമീ(50)റിനെ കുമ്പള പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷന്‍ …

‘സോഷ്യല്‍ മീഡിയയില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍’; ലൈവില്‍ ലഹരിമരുന്ന് ഉപയോഗിച്ച വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യു.എ.ഇ യില്‍ പിടിയില്‍

ദുബൈ: ലൈവില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട മലയാളി വ്‌ളോഗര്‍ യുഎഇയില്‍ പിടിയിലായി. ‘എന്റെ കാസെറ്റ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ അബ്ദുല്‍ ഹക്കീം ആണ് പിടിയിലായത്. കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ബംഗളൂരുവില്‍ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ വൈറലാക്കിയത്. യുഎഇയില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ കിക്കില്‍ അറിയാതെ ഹക്കീമിന്റെ വിലരമര്‍ന്നതോടെ സോഷ്യല്‍മീഡിയയില്‍ മനുഷ്യാവകാശപ്രവര്‍ത്തകനായി ചമയുന്ന ഇയാളുടെ മറ്റൊരു മുഖം ലോകത്തിന് …

അനധികൃത വന്‍കിട ചെങ്കല്‍ ഖനനവും കടത്തും; പൈവളിഗെ പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ ജെക്കി എന്ന സക്കറിയക്കെതിരെ വിട്‌ളയില്‍ കേസ്

കാസര്‍കോട്; അനധികൃത ചെങ്കല്‍ ഖനനത്തിനും ചെങ്കല്‍മണ്ണ്-ചെങ്കല്ല് കടത്തിനും ഡിവൈഎഫ്‌ഐ നേതാവും പൈവളിഗെ പഞ്ചായത്ത് മെമ്പറുമായ ജെക്കി എന്ന സക്കറിയക്കെതിരെ കര്‍ണ്ണാടക വിട്‌ല പൊലീസ് കേസെടുത്തു. ഖനനത്തിന് ഉപയോഗിച്ച യന്ത്രോപകരണങ്ങള്‍, മറ്റുപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.ബണ്ട്വാള്‍ താലൂക്കിലെ കരോപാടി ഗ്രാമത്തിലെ മുഗുളിയില്‍ വന്‍തോതില്‍ അനധികൃതമായി ഖനനം നടത്തുകയും ചെങ്കല്ലും ചെങ്കല്‍മണ്ണും വ്യാപകമായി കടത്തുകയും ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണയുടെ നേതൃത്വത്തില്‍ പൊലീസ് ചെങ്കല്‍ ഖനനസ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത് കണ്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പീഡനത്തിന് ഇരയാക്കിയത് മാതാവിന്റെ സുഹൃത്ത്; ചന്തേര സ്വദേശിയായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ റിമാന്റില്‍, കേസ് ചന്തേര പൊലീസിന് കൈമാറി

കാസര്‍കോട്: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്ത ചന്തേര സ്വദേശിയായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ റിമാന്റില്‍. 49 കാരനായ പ്രമോദാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് പ്രമോദ് പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിക്കടവില്‍ വച്ചും പയ്യന്നൂരില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ പീഡനം നടന്നത് ചന്തേര …

ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവന്‍ പണയം വയ്ക്കാന്‍ നല്‍കി; തിരിച്ചു നല്‍കാതെ ആ സ്ത്രീ കബളിപ്പിച്ചു, സ്വര്‍ണപണയ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ടുപേരും ജൂണ്‍ 30ന് എലിവിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കിയില്ലെന്നും കബളിപ്പിച്ചെന്നും കുറിപ്പെഴുതിയാണ് യുവതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കബളിപ്പിച്ച്സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മരിച്ച യുവതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്വകാര്യ സ്വര്‍ണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞത്തുള്ള …

നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി; കാലിച്ചാമരം ക്രഷറിനു പൊലീസ് സംരക്ഷണം നൽകാൻ നിർദ്ദേശം

കൊച്ചി: കാസര്‍കോട് ജില്ലയിലെ നീലേശ്വരം കാലിച്ചാമരത്തെ ക്രഷര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി പൊലീസിനോടു നിര്‍ദ്ദേശിച്ചു.കരിങ്കല്ലിന്റെ കടുത്ത ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്ഥാപനത്തില്‍ നിന്നു രണ്ടു ജീവനക്കാരെ ആനുകൂല്യം നല്‍കി പിരിച്ചു വിടാന്‍ ശ്രമിച്ചതിനെതിരെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിച്ചു കൊണ്ടു സി.ഐ.ടി.യു. നടത്തുന്ന അക്രമാസക്തമായ സമരത്തിനെതിരെ ക്രഷറി ഉടമ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. ക്രഷറിലെ സി. സി.പുഷ്പന്‍, കെ.അനു എന്നിവരോട് നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി ഒഴിവാകാന്‍ ഉടമ നോട്ടീസ് നല്‍കിയിരുന്നു. …

കുവൈത്തില്‍ മരിച്ച കൊട്ടോടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാസര്‍കോട്: കുവൈത്തിലെ അബ്ബാസിയയില്‍ വ്യാഴാഴ്ച മരണപ്പെട്ട കൊട്ടോടി സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് കൊട്ടോടി ഒരളയിലെ വീട്ടിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് പൊതുദര്‍ശനവും അന്ത്യകര്‍മ്മങ്ങളും നടക്കും. ശനിയാഴ്ച നാട്ടിലേക്ക് വരാനായി ടിക്കറ്റെടുത്ത് ഒരുങ്ങി നില്‍ക്കവേയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കുവൈത്തിലെ ഒരു വെജിറ്റബിള്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പത്തനംതിട്ട പീഡനം കെട്ടുകഥ; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാഫലം; കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയച്ചു

പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ അടക്കം പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പരാതി കെട്ടുകഥയെന്ന് പൊലീസ്. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റതിനും തെളിവില്ല. ഇതോടെ ചോദ്യം ചെയ്തവരെ പൊലീസ് വിട്ടയച്ചു. പെൺകുട്ടികള്ളം പറഞ്ഞത് പ്രണയ നൈരാശ്യം മൂലമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായുള്ള പ്രണയം പൊളിഞ്ഞ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ മേയ് മാസം സഹപാഠികള്‍ അടക്കം തന്നെ പലവട്ടം പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. …

മദ്യലഹരിയിൽ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. മദ്യലഹരിയിലാണ് പ്രതി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രസാദും പ്രമോദും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. ശനിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. വാക്കേറ്റത്തിനിടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. …

ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; അഞ്ച് കിലോ കഞ്ചാവുമായി 21 കാരി പിടിയിൽ

പാലക്കാട്: ആൺകുട്ടിയുടെ വേഷം ധരിച്ച് ട്രെയിനില്‍ കഞ്ചാവ് കടത്തുകയായിരുന്ന 21 കാരി പിടിയിൽ. അസം സ്വദേശിനിയായ രൂപ്‌സാന ബീഗം (21) ആണ് പിടിയിലായത്. കേരള എക്‌സൈസിന്റെ സംസ്ഥാനതല ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ‘ഓപ്പറേഷന്‍ തണ്ടറി’ന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കണ്ടപ്പോള്‍ രൂപ്‌സാനയെ യുവാവാണെന്നാണ് തോന്നിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.പ്രാഥമിക അന്വേഷണത്തില്‍, സമാന ലഹരിമരുന്ന് …

ആരിക്കാടി ടോൾ ബൂത്ത് പൂർണമായി നീക്കം ചെയ്യുന്നു: ദേശീയപാത അതോറിറ്റി ഊരാളുങ്കൽ സൊസൈറ്റിയോട് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടു​

കാസർകോട്: കുമ്പള ദേശീയപാതയിലെ ആരിക്കാടി ടോൾ ബൂത്ത് പൂർണമായി നീക്കം ചെയ്യുന്നതിന് ദേശീയപാത അതോറിറ്റി, കരാറുകാരായ ഊരാളുങ്കൽ കാസർകോട് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിനോട് വിശദമായ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടു. കുമ്പളയിലെ താൽക്കാലിക ടോൾ പ്ലാസയിലെ ഹമ്പു കളും ഡിവൈഡറുകളും നീക്കം ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവിന്റെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും അതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്ത ശേഷം ആയിരിക്കണം ഹമ്പുകളും മറ്റും നീക്കം ചെയ്യേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ഉമേഷ് ഗാർഡാണ് …

കൊറിയർ വഴി എം.ഡി.എം.എ കടത്താൻ ശ്രമം; ചിത്താരി സ്വദേശി പിടിയിൽ; 1.580 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

കാസർകോട്: കൊറിയർ സർവീസ് വഴി എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ചിത്താരി സ്വദേശിയായ ജാവിദ് അലവി (33) യെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 22-ന് രാത്രി 7.45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മഡിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി, നിയമം മൂലം നിരോധിച്ച മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ ആണ് ഉണ്ടായിരുന്നത്. …

ഇന്നത്തെ ​പ്രധാന വാർത്തകൾ

​​ യു.എസ്-ഇസ്രായേൽ യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കും സംസ്കാര ചടങ്ങുകൾക്കും തലസ്ഥാനമായ ടെഹ്‌റാനിൽ തുടക്കമായി. ദശലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സമാധാന ചർച്ചകൾക്കായി ഇറാൻ തയ്യാറായതായി ഡോഹയിൽ വെച്ച് ട്രംപ് അവകാശപ്പെട്ടു. ​തന്ത്രപ്രധാനമായ സ്ട്രെയിറ്റ് ഓഫ് ഹോർമുസ് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചതായി ചൈനയിലെ ഇറാൻ അംബാസഡർ വ്യക്തമാക്കി. ഒമാനുമായി സഹകരിച്ചായിരിക്കും …