നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍; നെല്ലിക്കട്ട സ്വദേശിയെ പിടികൂടിയത് കര്‍ണാടകയില്‍ വച്ച്

കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. ചെങ്കള നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ മജീദ് ആണ് കര്‍ണാടക പൊലീസിന്റെ പിടിടിയിലായത്. ഇയാള്‍ക്കെതിരെ വിട്ടല്‍, ഉപ്പിനങ്ങാടി എന്നിവിടങ്ങളില്‍ ബാറ്ററി മോഷണ കേസ് നിലവിലുണ്ട്. കാസര്‍കോട്ടെ ഒരു ആക്രി കടയിലാണ് ബാറ്ററികള്‍ വിറ്റതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വിട്ടല്‍ പൊലീസ് കാസര്‍കോട്ടെത്തും. പ്രതിയുമായി തെളിവെടുപ്പ് നടത്തും. ബാറ്ററി മോഷണക്കേസില്‍ നേരത്തെ ആലമ്പാടി തൈവളപ്പിലെ ഷമീ(50)റിനെ കുമ്പള പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കരനഗര്‍, പെര്‍വാഡ് എന്നിവടങ്ങളില്‍ നടന്ന ബാറ്ററി മോഷണ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണ് പിടിയിലായ മജീദ്. മജീദിനെ കുമ്പള പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂട്ടുപ്രതികളായ ഫവാസ്, ഫാറൂഖ് എന്നിവരെക്കുറിച്ചുള്ള അന്വേഷണം കുമ്പള പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page