ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവന്‍ പണയം വയ്ക്കാന്‍ നല്‍കി; തിരിച്ചു നല്‍കാതെ ആ സ്ത്രീ കബളിപ്പിച്ചു, സ്വര്‍ണപണയ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ടുപേരും ജൂണ്‍ 30ന് എലിവിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കിയില്ലെന്നും കബളിപ്പിച്ചെന്നും കുറിപ്പെഴുതിയാണ് യുവതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കബളിപ്പിച്ച്
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മരിച്ച യുവതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വകാര്യ സ്വര്‍ണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞത്തുള്ള ശാഖയിലാണ് അഞ്ജു ജോലിചെയ്തിരുന്നത്. ഐശ്വര്യ വെങ്ങാനൂര്‍ അമരിവിളയിലുള്ള ശാഖയിലുമാണ് ജോലിചെയ്തിരുന്നത്. ഇവിടങ്ങളില്‍ പണയം വെച്ചിരുന്ന ആളുകളുടെ 70 പവന്‍ സ്വര്‍ണമാണ് സിന്ധുവിന് ഇവര്‍ നല്‍കിയത്.
പണയം വെച്ചവര്‍ സ്ഥാപനത്തിലെത്തിയതോടെ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേര്‍ക്ക് സ്വര്‍ണത്തിന്റെ പണം നല്‍കി. സ്ഥാപന ഉടമ സംഭവം അറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page