കാസര്‍കോട്: കുവൈത്തിലെ അബ്ബാസിയയില്‍ വ്യാഴാഴ്ച മരണപ്പെട്ട കൊട്ടോടി സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് കൊട്ടോടി ഒരളയിലെ വീട്ടിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് പൊതുദര്‍ശനവും അന്ത്യകര്‍മ്മങ്ങളും നടക്കും. ശനിയാഴ്ച നാട്ടിലേക്ക് വരാനായി ടിക്കറ്റെടുത്ത് ഒരുങ്ങി നില്‍ക്കവേയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കുവൈത്തിലെ ഒരു വെജിറ്റബിള്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.







