കാസര്‍കോട്: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്ത ചന്തേര സ്വദേശിയായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ റിമാന്റില്‍. 49 കാരനായ പ്രമോദാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് പ്രമോദ് പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിക്കടവില്‍ വച്ചും പയ്യന്നൂരില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ പീഡനം നടന്നത് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടോയ്ക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.








