ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; ടെമ്പോ ട്രാവലിനടിയിൽ പെട്ട് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ടെമ്പോ ട്രാവലർ ദേഹത്ത് കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിൽ ആണ് സംഭവം. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകൾ ഋതു വേദയായാണ് മരിച്ചത്. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൂന്ന് കുടുംബങ്ങൾ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങി നിൽക്കുന്നതിനിടെ, വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ …