വീട്ടില്‍ നിന്ന് ജോലിക്ക്‌ പോയ ഭര്‍തൃമതിയെ കാണാതായി

മംഗളൂരു: വീട്ടില്‍ നിന്ന് ജോലിക്ക്‌ ഇറങ്ങിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. മംഗളൂരു പാണ്ഡേശ്വര്‍ ന്യൂ റോഡില്‍ താമസിക്കുന്ന ഷര്‍മിള എന്ന 30 കാരിയെയാണ് കാണാതായത്.
ജൂണ്‍ 30 ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയെങ്കിലും വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പലയിടത്തും വീട്ടുകാര്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page