കാസർകോട്: കുമ്പള ദേശീയപാതയിലെ ആരിക്കാടി ടോൾ ബൂത്ത് പൂർണമായി നീക്കം ചെയ്യുന്നതിന് ദേശീയപാത അതോറിറ്റി, കരാറുകാരായ ഊരാളുങ്കൽ കാസർകോട് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിനോട് വിശദമായ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടു. കുമ്പളയിലെ താൽക്കാലിക ടോൾ പ്ലാസയിലെ ഹമ്പു കളും ഡിവൈഡറുകളും നീക്കം ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവിന്റെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും അതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്ത ശേഷം ആയിരിക്കണം ഹമ്പുകളും മറ്റും നീക്കം ചെയ്യേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ഉമേഷ് ഗാർഡാണ് ഊരാളുങ്കലിനെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.







