മദ്യലഹരിയിൽ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. മദ്യലഹരിയിലാണ് പ്രതി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രസാദും പ്രമോദും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. ശനിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. വാക്കേറ്റത്തിനിടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരം അറിഞ്ഞ് തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page