‘സോഷ്യല്‍ മീഡിയയില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍’; ലൈവില്‍ ലഹരിമരുന്ന് ഉപയോഗിച്ച വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യു.എ.ഇ യില്‍ പിടിയില്‍

ദുബൈ: ലൈവില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട മലയാളി വ്‌ളോഗര്‍ യുഎഇയില്‍ പിടിയിലായി. ‘എന്റെ കാസെറ്റ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ അബ്ദുല്‍ ഹക്കീം ആണ് പിടിയിലായത്. കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ബംഗളൂരുവില്‍ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ വൈറലാക്കിയത്. യുഎഇയില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ കിക്കില്‍ അറിയാതെ ഹക്കീമിന്റെ വിലരമര്‍ന്നതോടെ സോഷ്യല്‍മീഡിയയില്‍ മനുഷ്യാവകാശപ്രവര്‍ത്തകനായി ചമയുന്ന ഇയാളുടെ മറ്റൊരു മുഖം ലോകത്തിന് മുന്നില്‍ തുറന്നു.
ലൈവ് സ്ട്രീമിങിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. പിന്നാലെ യുഎഇയില്‍ നിന്ന് കടക്കാന്‍ ശ്രമിക്കുനതിനിടെ ഹക്കീമിനെ ഷാര്‍ജ പൊലീസ് പിടികൂടിയെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page