കീഴൂരിൽ യുവതിയെ വീട്ടിൽ കയറി നായ കടിച്ചു

കാസർകോട് : യുവതിയെ വീട്ടിൽ കയറി നായ കടിച്ചു. ജൂലൈ4 നു സന്ധ്യയ്ക്കാണ് കീഴുർ പടിഞ്ഞാറിലെ ഒരു സ്ത്രീയെ വീട്ട് വരാന്തയിൽ ചാടിക്കയറിയ നായകളുടെ കൂട്ടം കടിച്ചു പറിച്ചത്. പരിക്കേറ്റ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തു നിന്നു പിന്നീട് രക്ഷപ്പെട്ട നായ്ക്കൂട്ടം കീഴൂർ പടിഞ്ഞാർ ഭാഗത്തുള്ള വഴിയാത്രക്കാരായ ആളുകളെ ആക്രമിച്ചു . കഴിഞ്ഞ ദിവസം കളനാട് റെയിവെ സ്‌റ്റേഷൻ ഭാഗത്ത് വഴിയാത്രക്കാരായ രണ്ട് പേരെ നായ്ക്കൂട്ടം അക്രമിക്കുകയും കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.നയ് ശല്യം ജനങ്ങളിൽ …

മുഖ്യമന്ത്രി ഉറപ്പു നല്‍കി; അനന്തപുരം ക്ഷേത്ര രക്ഷാസമിതിയുടെ ഡിഐസി ഓഫീസ് മാര്‍ച്ച് മാറ്റിവച്ചു

കാസര്‍കോട്: കുമ്പള അനന്തപുരം ക്ഷേത്ര രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ശുദ്ധജലത്തിനും ശുദ്ധ വായുവിനും വേണ്ടി തിങ്കളാഴ്ച ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് നടത്താന്‍ ആഹ്വാനംചെയ്ത മാര്‍ച്ചും ധര്‍ണയും മാറ്റിവെച്ചു. അനന്തപുരത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നും വരുന്ന വിഷപ്പുകയും മലിന ജലവും പരിസരവാസികള്‍ക്കുണ്ടാക്കുന്ന സങ്കീര്‍ണമായ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്മേലാണ് മാര്‍ച്ചും ധര്‍ണ്ണയും മാറ്റിവച്ചതെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാലാണ് നീരുറവയില്‍ കൂടി മലിനജലം കിണറുകളിലും കുളങ്ങളിലും എത്തുന്നതെന്ന് …

തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൻ ,കോട്ടപ്പാറ തോട്ടിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പനയാൽ , നെല്ലിയടുക്കം ഉന്നതിയിലെ അനീഷിന്റെ മകൻ ആദിത്യൻ (15 ) ആണ് മരണപ്പെട്ടത്. തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥിയാണ്. ഇന്നു ( ശനി ) വൈകുന്നേരം 4 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൂട്ടുകാരായ മറ്റു മൂന്നു വിദ്യാർത്ഥികൾക്കൊപ്പം കോട്ടപ്പാറ തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ സമീപത്തെ വയലിൽ ജോലി …

വീട്ടിൽ വില്പനക്കായി ശേഖരിച്ചത് 1000കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ: വീട്ടുടമസ്ഥനായ 42 കാരൻ പിടിയിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആയിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഒരാൾ പിടിയിൽ. നെല്ലിമൂട് ചുണ്ടവിളാകം സ്വദേശി പ്രസാദ്(42)ആണ് പിടിയിലായത്. തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. വീടിനോട് ചേർന്ന മുറിയിലാണ് 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ നിരവധിചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി …

ഡെങ്കപ്പനി ബാധിച്ച് ആരിക്കാടിയിലെ 22 കാരി മരിച്ചു

കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 22 മരിച്ചു. കുമ്പള ആരിക്കാടി ജോഡ്കുഴിയിലെ മാധവയുടെയും സന്ധ്യയുടെയും മകൾ പയസ്വിനി ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പാണ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. സഹോദരങ്ങൾ: സുഹാൻ, യജ്നേഷ്.

71 കാരന്റെ മരണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി(71) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. വടകരയിലെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മുന്‍ പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി വി സുധീര്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത്. മെയ് 29-നാണ് സംഭവം. വീട്ടിലെത്തിയ വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 75 ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങി. നിക്ഷേപത്തുക …

16 കാരിയെ വിദേശത്തുവച്ചും നാട്ടില്‍വച്ചും പീഡനത്തിനിരയാക്കി; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റിലായി. വിദേശത്ത് വെച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. 2020 ല്‍ പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് അസുഖ ബാധിതയായി മരിച്ചിരുന്നു. മാതാവിന്റെ മരണ ശേഷമായിരുന്നു ഉപദ്രവം തുടങ്ങിയത്. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടര്‍ന്നു. പേടി കാരണം ആരോടും ഒന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതലാണ് പീഡനം ഉണ്ടായിട്ടുള്ളത്, …

എയിംസ്: ജനകീയ കൂട്ടായ്മയുടെ നിയമപോരാട്ടത്തിനു ഫലം കാണുന്നു: ഭാരവാഹികള്‍

കാസര്‍കോട്: ജില്ലയുടെ അതി പരിതാപകരമായ ആരോഗ്യ മേഖലയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന എയിംസ് ജനകീയ കൂട്ടായ്മയുടെ സമരങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നു കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പട്ടികയില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നുവെന്ന് ഭാരവാഹികളായ ഗണേശന്‍, മുരളീധരന്‍, സലീം ചൗക്കി, നാസര്‍ ചെര്‍ക്കളം, ജയ ആന്റോ പറഞ്ഞു. ഹര്‍ജി പരിഗണിക്കവെ, കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം നിസ്സാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടുവെന്ന് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ …

കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം

കാസര്‍കോട്: അന്തര്‍സംസ്ഥാന കുറ്റവാളി കാഞ്ഞങ്ങാട്ടെ ലാലാ കബീർ എന്ന അഹമ്മദ് കബീറും കൂട്ടാളിയും കഞ്ചാവ് കടത്തുന്നതിനിടയില്‍ കുമ്പളയില്‍ പിടിയിലായത് നാടകീയമായി. നിരവധി കേസുകളില്‍ പ്രതിയായ ലാലാ കബീര്‍ ഏറ്റവും ഒടുവില്‍ പിടിയിലായത് കര്‍ണ്ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ്. പ്രസ്തുത കേസില്‍ മൈസൂർ ജയിലിൽ കഴിഞ്ഞ ശേഷം മൂന്നാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളിൽ പ്രതിയായ ലാലാ കബീറിന്റെ പൂര്‍വ്വചരിത്രം കൃത്യമായി അറിയാവുന്ന പൊലീസ് അധികൃതർ കരുതലോടെയാണ് നീങ്ങിയത്. കബീർ ജയിലില്‍ …

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കള്‍; ആത്മഹത്യയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ വീട്ടുകാരെ കുടുക്കി ഭാര്യ

ഗാന്ധിനഗര്‍: മദ്യപിച്ച് വീട്ടില്‍ സ്ഥിരം ശല്യമുണ്ടാക്കിയിരുന്ന യുവാവിനെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. മരണശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. എന്നാല്‍ 23 കാരനായ യുവാവിന്റെ ഭാര്യയുടെ ഇടപെടലില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലുള്ള ഗോണ്ടല്‍ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. റാം ബാബുഭായ് ബംഭാവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ബാബുഭായ്, മാതാവ് മനീഷാബെന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. മാതാപിതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് തെളിഞ്ഞത്. …

വടക്കന്‍ കേരളത്തില്‍ തീവ്രമഴ മുന്നറിയിപ്പ്; കാസര്‍കോട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ തീവ്രമഴ മുന്നറിയിപ്പ്. തിങ്കളാഴ്ച കാസര്‍കോടും കണ്ണൂരും, ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യല്ലോ മുന്നറിയിപ്പുണ്ട്. എല്ലാ …

സര്‍വീസ് നഷ്ടത്തില്‍; തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കും

കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും. പ്രിയദര്‍ശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണിത് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്. ദിവസം 3000 രൂപവരെ നഷ്ടം വരുന്നതായി ഉടമകള്‍ പറയുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ …

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലില്‍ അടച്ചു; ഒളിവില്‍ പോയ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളെന്നു സൂചന

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിലടച്ചു. കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ പി ഷെരീഫ് (40), മൈലാട്ടി കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് സ്വദേശിയും നിലവില്‍ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്തു താമസക്കാരനുമായ എ ടി മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ജയിലില്‍ അടച്ചത്.പള്ളിക്കര പഞ്ചായത്തില്‍ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ …

പ്രവാസിയായ മകന്‍ മരിച്ചതിന്റെ മൂന്നാം ദിവസം പിതാവും മരിച്ചു

കാസര്‍കോട്: മകന്‍ മരിച്ചതിന്റെ മൂന്നാം ദിവസം പിതാവും മരിച്ചു. ഉദുമ എരോല്‍ വടക്കേക്കര മേലത്ത് കൃഷ്ണന്‍ നായരാണ് (84)വെള്ളിയാഴ്ച രാത്രി മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മകന്‍ സജീന്ദ്രന്‍ മൂന്ന് ദിവസം മുമ്പാണ് ഗള്‍ഫില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. സി അമ്മാളു അമ്മയാണ് കൃഷ്ണന്‍ നായരുടെ ഭാര്യ. മകള്‍: സവിത മരുമക്കള്‍: കൃഷ്ണന്‍ പാലംക്കല്ല്, രേഷ്മ. സഹോദരങ്ങള്‍: റിട്ട എസ് ഐ ദാമോദരന്‍, മീനാക്ഷി കണ്ണംവയല്‍, അമ്മാളു (ചെര്‍ക്കള), കമലാക്ഷി …

നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് സറണ്ടര്‍ ചെയ്യും; വനംവകുപ്പിന് അപേക്ഷ നല്‍കി താരം

കൊച്ചി: കൊച്ചി: തന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരം വനം വകുപ്പിന് അപേക്ഷ നല്‍കി. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയിട്ടുണ്ട്. അപേക്ഷയ്ക്ക് പിന്നാലെ വനം വകുപ്പ് അദ്ദേഹത്തിന്റെ വസതിയെത്തി അന്വേഷണം നടത്തി. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ 2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ …

ഉറങ്ങാന്‍ കിടന്ന വീട്ടമ്മ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, നല്‍ക്കയിലെ നാരായണന്റെ ഭാര്യ ലക്ഷ്മി എന്ന നളിനി (60)യാണ് മരിച്ചത്. ബദിഡയുക്ക, കിന്നിംഗാർ, ബീജതക്കട്ടയിലുള്ള മാതൃവീട്ടിനു സമീപത്തെ ഷെഡിലായിരുന്നു താമസം.ഇന്നലെ (വെള്ളി) രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നുരാവിലെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു …

സാവിര കംബദ ബസതി: ആയിരം തൂണുകളുടെ നിശ്ശബ്ദ സംഗീതം

കൊടക്കാട് നാരായണൻ ആഗുംബെയിലെ മഴക്കാടുകളുടെ ഈർപ്പം ഇനിയും വസ്ത്രങ്ങളിൽ നിന്ന് ഉണങ്ങിയിരുന്നില്ല. രാജവെമ്പാലയുടെ നാടിനോടും മഴയുടെ സംഗീതത്തോടും വിടപറഞ്ഞ് ഞങ്ങളുടെ വാഹനം മംഗളൂരിലേക്കു നീങ്ങുമ്പോൾ വഴിമധ്യേ ചരിത്രം വിളിച്ചൊരു പേര് കേട്ടു—മൂഡബിദ്രി. ജൈനമതത്തിന്റെ കാശി എന്നറിയപ്പെടുന്ന ഈ പുരാതന നഗരം ഒരുകാലത്ത് മുളങ്കാടുകൾ നിറഞ്ഞ ഭൂമിയായിരുന്നു. കന്നടയിൽ മൂഡു എന്നാൽ കിഴക്ക്, ബിദിരു എന്നാൽ മുള. ആ മുളങ്കാടുകളുടെ ഓർമ്മ ഇന്നും പേരിൽ സൂക്ഷിച്ചുകൊണ്ട്, ആത്മീയതയുടെ ശാന്തതയിൽ മുങ്ങിക്കിടക്കുകയാണ് മൂഡബിദ്രി. ബേദ്ര എന്നും മൂഡുവേണുപുര എന്നും വിളിക്കപ്പെട്ടിരുന്ന …

ദേശീയപാത: പയ്യന്നൂര്‍ പരിസരത്ത് സര്‍വ്വീസ് റോഡ് തേമ്പിപ്പോയതായി പരാതി

പയ്യന്നൂര്‍: പരിസരങ്ങളില്‍ സര്‍വ്വീസ് റോഡ് ദിവ്യാംഗമായതായി പരാതി ഉയര്‍ന്നു.കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ദേശീയപാത പദ്ധതിക്ക് മോഹവില നല്‍കി വാങ്ങിയ സ്ഥലത്തിനാണ് പയ്യന്നൂര്‍ പരിസരങ്ങളില്‍ ചിലയിടങ്ങളില്‍ വൈകല്യം ബാധിച്ചതെന്നു നാട്ടുകാര്‍ ഖേദം പ്രകടിപ്പിച്ചു. ചില സമ്പന്നന്മാരുടെ സ്ഥലത്തിനടുത്തെത്തുമ്പോഴാണ് സര്‍വ്വീസ് റോഡിന് ഈ ദുര്‍ഗതി ഉണ്ടായതെന്നും ഇതു സമ്പത്തിനോടുള്ള വിധേയത്വം കൊണ്ടാണെന്നുമൊക്കെ ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കോടികള്‍ ചെലവഴിച്ചു സര്‍വ്വീസ് റോഡിന് മോഹ വില നല്‍കി ഏറ്റെടുത്ത സ്ഥലം എവിടെപ്പോയെന്നും ആളുകള്‍ ആരായുന്നുണ്ട്. ഏഴുമീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡിനു …