പത്തനംതിട്ട: അടൂരില്‍ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റിലായി. വിദേശത്ത് വെച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. 2020 ല്‍ പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് അസുഖ ബാധിതയായി മരിച്ചിരുന്നു. മാതാവിന്റെ മരണ ശേഷമായിരുന്നു ഉപദ്രവം തുടങ്ങിയത്. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടര്‍ന്നു. പേടി കാരണം ആരോടും ഒന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതലാണ് പീഡനം ഉണ്ടായിട്ടുള്ളത്, നിലവില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. വെള്ളിയാഴ്ച പ്രതിയെ അറസ്റ്റുചെയ്തു.








