നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് സറണ്ടര്‍ ചെയ്യും; വനംവകുപ്പിന് അപേക്ഷ നല്‍കി താരം

കൊച്ചി: കൊച്ചി: തന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരം വനം വകുപ്പിന് അപേക്ഷ നല്‍കി. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയിട്ടുണ്ട്. അപേക്ഷയ്ക്ക് പിന്നാലെ വനം വകുപ്പ് അദ്ദേഹത്തിന്റെ വസതിയെത്തി അന്വേഷണം നടത്തി. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ 2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നടന് നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശലവസ്തുക്കള്‍ക്കും ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കള്‍ ആര്‍ക്കും കൈവശം വെക്കാനാവില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page