സ്‌കൂളിലേയ്ക്കു പോയ മഹാലക്ഷ്മിപുരം സ്വദേശിനിയെ കാണാതായി

കാസര്‍കോട്: സ്‌കൂളിലേയ്ക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ 18 കാരിയെ കാണാതായതായി പരാതി. പിതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം സ്വദേശിനിയെ ആണ് കാണാതായത്. സ്‌കൂളിലേക്കു പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ (വെള്ളി) രാവിലെ 8.30 മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്നും വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

മദ്യപിച്ച് എന്നും ശല്യം; 44 കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ശുചിമുറിയില്‍ കുഴിച്ചുമൂടി, ഒന്നും അറിയാത്തപോലെ അഭിനയം, ഒടുവില്‍ യുവതി പിടിയില്‍

ആഗ്ര: 44 കാരനെ കൊന്ന് ശുചിമുറിയില്‍ കുഴിച്ച് മൂടിയ ഭാര്യ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ദാരുണ സംഭവം. സുരേന്ദ്ര കുമാര്‍ ശര്‍മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റൂബിയെ പൊലീസ് അറസ്റ്റുചെയ്തു. സുരേന്ദ്ര കുമാര്‍ ശര്‍മയുടെ സഹോദരന്‍ അനില്‍ ശര്‍മയ്ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. മെയ് 18 നാണ് സുരേന്ദ്ര കുമാര്‍ ശര്‍മ കാണാതായതായി പ്രചരിച്ചത്.എവിടെയോ പോയതാണെന്നും വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു ഭാര്യ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് റൂബി ഭര്‍ത്താവിനെ കാണാതായെന്നു ചൂണ്ടക്കാട്ടി പൊലീസിലും …

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസര്‍കോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്: സാമൂഹ്യമാധ്യമമായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 23കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കാരനായ മുഹമ്മ് അന്‍സാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മറ്റൊരു സംഭവത്തില്‍ 56കാരനെതിരെ ചീമേനി പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മഴ …

ബദിയഡുക്ക, കന്യപ്പാടിയില്‍ കടവരാന്തയില്‍ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തികൊണ്ടുപോയ കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യപ്പാടിയില്‍ കടവരാന്തയില്‍ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാറും പിടികൂടി. കൂട്ടുപ്രതികളായ മൂന്നു പേര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗ്‌ളൂരു, ജോക്കട്ടയിലെ റാസിഖ്(21), ഉള്ളാള്‍, അളിക്കെയിലെ മുഹമ്മദ് ഇര്‍ബാസ് (26) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.ജൂണ്‍ 16ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കന്യപ്പാടി റഹ്‌മത്ത് മന്‍സിലിലെ കെ എം മുഹമ്മദിന്റെ വീടിനു മുന്‍വശത്തുള്ള കടവരാന്തയില്‍ കിടക്കുകയായിരുന്ന പശുവാണ് മോഷണം പോയത്. …

പത്തനംതിട്ടയില്‍ 13 കാരിയെ സ്‌കൂളിന് സമീപത്തുവച്ച് പീഡിപ്പിച്ചു; പീഡിപ്പിച്ചത് സഹപാഠികള്‍; ആറു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് പീഡനം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആറുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. രണ്ടുമാസം മുമ്പാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. സ്‌കൂളിന് സമീപത്തുവച്ചും, പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ കൂടല്‍ പൊലീസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളില്‍ …

ജൽ ജീവൻ: കോടികൾ ചിലവഴിച്ചു; കുടിവെള്ളമില്ല: പദ്ധതി കരാറുകാർക്കു സമർപ്പിച്ച് അധികൃതർ

കാസർകോട്:മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ “ജൽ ജീവൻ”പദ്ധതി സംസ്ഥാനത്ത് അധികൃതർ കരാറുകാർക്കു സമർപ്പിച്ചു. കോടികൾ ചെലവഴിച്ച പദ്ധതിയിൽ വെള്ളമില്ലെന്നേയുള്ളു. നാടു മുഴുവൻ റോഡുകൾ കുഴിച്ചു മറിച്ചു പൈപ്പിട്ടു. കക്കൂസുകളിൽ വരെ അത്യന്താധുനിക ടാപ്പു ഫിറ്റ് ചെയ്തു. പക്ഷെ, പൈപ്പിലൂടെ ഒഴുകി ടാപ്പിലെത്താനുളള വെള്ളത്തിന്റെ ഉറവ മാത്രം കണ്ടെത്താൻ അധികൃതർക്കു സമയമില്ലാതെ പോയി. പദ്ധതി വെറുതെയുമായി. എങ്കിലെന്ത് ? 18, 643 കോടി രൂപ ജൽ ജീവന്റെ കണക്കിൽ കേരളം ചെലവാക്കിക്കൊടുത്തു. …

ലാലൂരിലെ മയിലിട്ട പത്മനാഭന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഇരിയ ലാലൂരിലെ തോട്ടത്തില്‍ വീട്ടില്‍ മയിലിട്ട പത്മനാഭന്‍ നായര്‍ (80) അന്തരിച്ചു. പരേതരായ ആനിക്കീല്‍ കുഞ്ഞിരാമന്‍ നായരുടെയും മയിലിട്ട നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: വി.എം. വല്‍സല(ലാലൂര്‍). മക്കള്‍: വി.എം.ശ്രീജ (നീലേശ്വരം വ്യാപാരഭവന്‍ ഓഫീസ് സ്റ്റാഫ്), വി.എം. ശ്രീജിത്ത് (ലാലൂര്‍). മരുമക്കള്‍: ചന്ദ്രന്‍ നവോദയ(സെക്രട്ടറി, നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), എം.എസ്.ഹിതു വര്‍ണ (കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങള്‍: മയിലിട്ട മാധവി അമ്മ, എം.തമ്പാന്‍ നായര്‍ (റിട്ട. പ്രഥമാധ്യാപകന്‍), എം. രാധ, എം.ലോഹിതാക്ഷന്‍, എം.ഇന്ദിര.

മംഗ്‌ളൂരു, ബൈക്കംപാടിയില്‍ പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസ്; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കാര്‍ തടഞ്ഞു നിര്‍ത്തി പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വര്‍ണ്ണം കൊള്ളയടിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. 13 പ്രതികളെ കിട്ടാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍, പാതിരിയാടിലെ ആര്‍.കെ നിമില്‍ (37), കര്‍ണ്ണാടക, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ് (40), മുസ്തഫ (49) എന്നിവരെയാണ് പനമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 29ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പയ്യന്നൂരില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനവാഡെ(44)യാണ് കൊള്ളയ്ക്കിരയായത്. മഹാരാഷ്ട്രയില്‍ നടന്ന …

കുമ്പളയില്‍ വന്‍ ലഹരിവേട്ട: കാറില്‍ കടത്തിയ 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറില്‍ നിന്നു 30 കിലോ കഞ്ചാവ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനൊപ്പം കൂട്ടാളിയായ മുഹമ്മദ് നിര്‍ഷാദും പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് (ശനി) രാവിലെ കുമ്പള ദേശീയ പാതയില്‍ ആരിക്കാടി ടോള്‍ പ്ലാസക്കു സമീപത്ത് വച്ചാണ് ഇരുവരും …

പൊലീസ് ക്യാമ്പിൽ വട്ടമിരുന്ന് മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളില്‍ മദ്യപാനം. ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്റുചെയ്തു. കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിര്‍ക്കാണ് സസ്പെന്‍ഷന്‍. കെ.എ.പി. ഒന്നാം ബറ്റാലിയനിലെ പൊലീസുകാരാണിവര്‍. വെള്ളിയാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെ ഇവരെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിസരത്തു നിന്നും മദ്യക്കുപ്പിയും ഗ്ലാസും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. മദ്യപിച്ചെന്നു വ്യക്തമായതോടെ ഇവരെ മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൊണ്ടുപോകുന്നതിനിടെ അഭിലാഷ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ഓടി …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ മുന്നറിയിപ്പ്: തങ്ങൾ അംഗീകരിച്ച റൂട്ടുകളിലൂടെ മാത്രമേ എണ്ണക്കപ്പലുകൾ കടന്നുപോകാൻ പാടുള്ളൂ എന്നും, അല്ലാത്തപക്ഷം കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ സൈനിക നേതൃത്വം കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇറാന്റെ നിയന്ത്രണം ഉറപ്പാക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ​ദോഹയിൽ സമാധാന ചർച്ചകൾ തുടരുന്നു: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സ്ഥിരമായ വെടിനിർത്തലിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള സാങ്കേതിക ചർച്ചകൾ ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ദോഹയിൽ പുരോഗമിക്കുകയാണ്. ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് …

ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലം: ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ നിരവധിതവണ പീഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നിസ് പ്രവീണ്‍ ആണ് അറസ്റ്റിലായത്. പ്രതി പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ പുരോഹിതനായി പ്രവര്‍ത്തിച്ചിരുന്നു. ശേഷം പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി. 2022 മുതല്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നീണ്ടകരയിലെ ഒരു ആരാധനാലയത്തിൽ വൈദികനായിരുന്ന സമയത്ത് അവിടെ വെച്ച് മൂന്ന് തവണയും പിന്നീട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ വെച്ച് മൂന്ന് തവണയും പീഡനം നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിജീവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. …

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് മഴ മന്നറിയിപ്പ് ഉള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ മുന്നറിയില്ല. അടുത്ത നാലു ദിവസവും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ …

പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു, മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു

ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു, തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെകെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരുവിന് സമീപം എത്തിയതിനാൽ യാത്രക്കാർ കുറവായിരുന്നു. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.ബസിൽ നിന്ന് പുക ഉയർന്നത് കണ്ട ഉടൻ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. കെങ്കേരിയിൽ …