ലോകകപ്പ് ആവേശം അംഗടിമുഗർ പുത്തിഗെയിൽ വാനോളം

കാസർകോട് : ലോകത്തോടൊപ്പം കൊച്ചു കേരളത്തിലും നാടും,നഗരവും ഫുട്ബോൾ ജ്വരത്തിലമരുന്നു.ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന അംഗടിമുഗർ പുത്തിഗെയിൽ ഫാൻസുകാരുടെ ആവേശം വാനോളംഉയർന്നു .ഇവിടെ ഫാൻസുകാർ ഫ്ലക്സ് മാത്രം വെച്ച് ആവേശം ഒതുക്കുന്നില്ല. റോഡ് തന്നെ വർണ്ണ വിസ്മയം തീർത്ത് അലങ്കരിച്ചിരിക്കുകയാണ്. ഇഷ്ടപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് ഇവിടെ ആരാധകർ കളിക്കളത്തിൽ ഇറങ്ങുന്നത് പോലും. ലോകകപ്പ് ഫുട്ബോളിന്റെ ഒന്നാംഘട്ട മത്സരങ്ങൾ അവസാനിക്കാനിരിക്കെ ഗ്രൂപ്പ് വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയുള്ള വൻകിട ടീമുകൾ രണ്ടാംഘട്ട മത്സരത്തിനിറങ്ങുമ്പോൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ടീമുകൾ സെമിയിലും, ഫൈനലിലും …

ലേലം വിളി ഫലിക്കുന്നില്ല: പൊലീസ്‌ സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് ഇനി “സ്പേസ്”പദ്ധതി

കാസർകോട് : സംസ്ഥാനത്തെ പൊലീസ്‌ സ്റ്റേഷൻ വളപ്പിലും,പരിസരങ്ങളിലും കാലങ്ങളായി കുന്നുകൂടിക്കിടന്നു മണ്ണിനോട് ചേർന്നുകൊണ്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ആഭ്യന്തര വകുപ്പ് സ്പേസ് പദ്ധതി ആവിഷ്കരിച്ചു.ഇത്തരത്തിലുള്ള വാഹനങ്ങൾ ലേലം ചെയ്യാൻ പല തവണ ശ്രമം നടന്നിരുന്നുവെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. വകുപ്പ് നടപടി പ്രഹസനമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. “സ്പേസ്” (സ്കാപ്പ് പ്രോസസിങ് ഫോർ ഏരിയ ക്ലീൻഅപ്പ് ആൻഡ് എൻഹാൻ സ്മെന്റ്) എന്ന പുതിയ പദ്ധതി പ്രകാരം കേരള പൊലീസ്‌ ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖലാ …

മീഞ്ച, ബെജ്ജയില്‍ കോഴിപ്പോര്; അഞ്ചുപേര്‍ അറസ്റ്റില്‍, അങ്കക്കോഴിയും പിടിയില്‍

കാസര്‍കോട്: മീഞ്ച പഞ്ചായത്തിലെ മൂടംബയല്‍, ബെജ്ജ, ധൂമാവതി ദേവസ്ഥാനത്തിനു സമീപത്ത് കോഴിയങ്കം നടത്തുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. സ്ഥലത്ത് നിന്നു ഒരു അങ്കക്കോഴിയെയും 3000 രൂപയും പിടികൂടി. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ പ്രവീണ്‍ കുമാര്‍(40), കുഞ്ചത്തൂര്‍, മാട ക്ഷേത്രത്തിനു സമീരത്തെ രവി ചൗഡ (51), ഉള്ളാള്‍, ചെമ്പുഗുഡ്ഡയിലെ അബ്ദുല്‍ റൗഫ് (50), തലപ്പാടി, ദേവിപുര റോഡിലെ സതീശ ഷെട്ടി (48), മംഗ്‌ളൂരു കോട്ടേക്കാറിലെ അശോക (37) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ കെ.ജി രതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു …

ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്കു പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണം-ബിഎംഎസ്

കാസര്‍കോട്: സംസ്ഥാനത്തു മാറിമാറി ഭരിക്കുന്ന ഇടത്-വലത് സര്‍ക്കാറുകള്‍ തൊഴിലാളികളോട് കാണിക്കുന്ന അവഗണന മാറ്റണമെന്നും ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് യഥാസമയം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും ബി എം എസ് ചെങ്കള പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. എന്‍.ജി.ഒ സംഘ് ജില്ലാ ഉപാധ്യക്ഷന്‍ രാജേഷ് നെക്രാജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിത്രകല മാവിനകട്ട അധ്യക്ഷത വഹിച്ചു. ബി എം എസ് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള, നിര്‍മ്മാണ തൊഴിലാളി സംഘ് ജില്ലാ ഉപാധ്യക്ഷന്‍ ഭരതന്‍,ഭാരതീയ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി …

ജെപി നഗറിലെ 21കാരിയെ കാണാതായി; പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ നീലേശ്വരം സ്വദേശിയുമായി വിവാഹിതയായി

കാസര്‍കോട്: 21കാരിയായ മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ യുവതി ഇഷ്ട പുരുഷനെ വിവാഹം ചെയ്തു. നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് സ്വദേശിനിയും നിലവില്‍ ജെപി നഗറില്‍ താമസക്കാരിയുമായ ഡി. ജിനീഷ മോളെ (21)യാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് യുവതിയെ കാണാതായത്. ഇത് സംബന്ധിച്ച് മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് യുവതി നീലേശ്വരം സ്വദേശിയായ ഇഷ്ടപുരുഷനെ വിവാഹം കഴിച്ചുവെന്ന വിവരം പൊലീസിനു ലഭിച്ചത്. യുവതി ഇന്നു പൊലീസ് …

കുറുക്കുവഴിയില്‍ കുഴി; കുമ്പള കഞ്ചിക്കട്ട റോഡ് വാട്ടര്‍ അതോറിറ്റി അഗാധ ഗര്‍ത്തമാക്കി; വാഹനങ്ങളും യാത്രക്കാരും ഭീതിയില്‍

കുമ്പള: വാട്ടര്‍ അതോറിറ്റി നാടെമ്പാടും ഒപ്പിച്ചു വയ്ക്കുന്ന പണിത്തരങ്ങള്‍ കുമ്പള കഞ്ചിക്കട്ടയില്‍ ആഗാധഗര്‍ത്തം സൃഷ്ടിച്ചു. ഏതുനിമിഷവും റോഡ് തകരാമെന്ന സ്ഥിതിയില്‍ റോഡ് എത്തിനില്‍ക്കുന്നു. വാഹനാപകടവും യാത്രക്കാര്‍ക്കു അപകടവും ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. റി-ടാര്‍ ചെയ്തു സുഗമമായ ഗതാഗതം ഉറപ്പാക്കിയിരുന്ന കുമ്പള കഞ്ചിക്കട്ട റോഡില്‍ അതിനു ശേഷം ഓടിയെത്തിയ വാട്ടര്‍ അതോറിറ്റി ടാറിളക്കിക്കളഞ്ഞ ശേഷം കുഴിയെടുത്തു. അതിനു ശേഷം അതിനുള്ളില്‍ എന്തോ ആക്കി കുഴി അപ്പടി ഉപേക്ഷിച്ചു അവര്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ക്കു നടക്കാന്‍ പോലും …

ഗള്‍ഫിലെ പണമിടപാട്: കാസര്‍കോട്, അണങ്കൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമം; 3 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നു പറയുന്നു, കാസര്‍കോട്, അണങ്കൂരില്‍ യുവാവിനെ ആക്രമിച്ചു. പള്ളിക്കര, കണ്ണംകുളത്തെ, കെഎംഅബ്ദുല്‍ അഹദ് (30) ആണ് അക്രമത്തിനിരയായത്. ഇയാളുടെ പരാതിയില്‍ കാസര്‍കോട്ടെ ഖാദര്‍ കരിപ്പൊടി, റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെ ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ അണങ്കൂറിലെ ഒരു റസ്‌റ്റോറന്റിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. മൂന്നു പേര്‍ ചേര്‍ന്ന് പരാതിക്കാരനെ ചവിട്ടുകയും നെഞ്ചിന് കുത്തുകയും പേനാക്കത്തി കൊണ്ട് മുതുകിലും ചെവിയുടെ അരികിലും …

സ്‌കൂളില്‍ നായ പെറ്റു ; അവധി പ്രഖ്യാപിച്ച് അധികൃതര്‍!

തൃശൂര്‍: സ്‌കൂളില്‍ തെരുവുനായപെറ്റു. ഇതേ തുടര്‍ന്ന് സ്‌കൂളിനു അധികൃതര്‍ അവധി നല്‍കി. തൃശൂര്‍, ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിനാണ് ഇന്ന് (തിങ്കള്‍) അവധി നല്‍കിയത്. ഞായർ അവധി കഴിഞ്ഞ് ഇന്നു രാവിലെ കുട്ടികള്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ വരാന്തയില്‍ തെരുവു നായയെ പെറ്റു കിടക്കുന്നത് കണ്ടത്. നാലു കുട്ടികളുണ്ട്. പെറ്റു കിടക്കുന്ന നായയെ കൂടാതെ മറ്റു പത്തോളം നായകള്‍ സ്‌കൂള്‍ വളപ്പിലും വരാന്തയിലും തമ്പടിച്ചിട്ടുണ്ട്. നായക്കൂട്ടം കുട്ടികളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഭയത്തെ തുടര്‍ന്നാണ് സ്‌കൂളിനു അവധി നല്‍കാന്‍ …

പൊയ്‌നാച്ചി, മൈലാട്ടിയില്‍ യുവാവിനു വെട്ടേറ്റ് ഗുരുതരം; തടയാന്‍ ശ്രമിച്ച മാതാവിനും പരിക്ക്, അക്രമത്തിനു പിന്നില്‍ മൂന്നു പേര്‍

കാസര്‍കോട്: പൊയ്‌നാച്ചി, മൈലാട്ടിയില്‍ മാതാവിനും മകനും വെട്ടേറ്റു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫ്, മാതാവ് നസീമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ തലയ്ക്ക് വെട്ടേറ്റ ആസിഫിന്റെ നില ഗുരുതരമാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.ഇന്നലെ (ഞായര്‍) രാത്രി പത്തുമണിയോടെ വീട്ടിനു മുന്നില്‍ വച്ചാണ് ആസിഫിനു വെട്ടേറ്റത്. നിലവിളിയും ബഹളവും കേട്ട് സ്ഥലത്തേയ്ക്ക് ഓടിയെത്തി അക്രമം തടയാന്‍ ശ്രമിക്കുമ്പോഴാണ് നസീമയ്ക്ക് വെട്ടേറ്റതെന്നു പറയുന്നു. സംഭവത്തിനു പിന്നില്‍ മൂന്നു …

പനിയും ന്യുമോണിയയും; ബദിയഡുക്ക, ചെന്നാറക്കട്ടയില്‍ യുവതി മരിച്ചു

കാസര്‍കോട്: പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുംബഡാജെ, മല്ലമൂല ഹൗസ് സ്വദേശിനിയും ബദിയഡുക്ക, ചെന്നാറക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ രോഹിണി (35)യാണ് മരിച്ചത്.കടുത്ത പനിയും ചുമയും കാരണം ഒരാഴ്ച മുമ്പ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ (ഞായര്‍) രാവിലെ പത്തുമണിയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.ഉടൻ ബദിയഡുക്കയിലെ ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു …

ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ചെങ്കള: ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്ത അജക്കോട് ഉദ്ഘാടനം ചെയ്തു.ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമതി ഭരണസമിതി അംഗങ്ങളായ ടി.എം.എ. കരീം, ടി. നാരായണന്‍, ദാമോദരന്‍ മാസ്റ്റര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. അബ്ദുള്‍ സത്താര്‍ എ.എ, ഡോ. കെ.കെ. യതീശന്‍, ഡോ. പൂര്‍ണിമ ജെ.പ്രസംഗിച്ചു.ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, സഹകാരികള്‍, പൊതുജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ആശുപത്രി സംഘം സെക്രട്ടറി …

ശിലാവര്‍ഷം

കാസര്‍കോട് എം എല്‍ എ നിയമസഭയില്‍ ശബ്ദമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു. എന്തിനായിരുന്നു അതെന്നറിയുമ്പോഴേ ശബ്ദമുയര്‍ത്തിയതിന്റെ കാരണം ജനങ്ങള്‍ക്കു ബോധ്യപ്പെടൂ.സര്‍ക്കാരിനോട് പ്രതിഷേധിക്കാനല്ല, ആവശ്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കാനായിരുന്നു അത്. സഭയിലുള്ളവര്‍ അതു കേള്‍ക്കാതെ പോകരുതല്ലോ.കാസര്‍കോട് ജില്ലയിലെ ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ പരിമിതമാണ്. ജില്ലയിലെ പ്രധാന പ്രശ്‌നമാണത്. ചെറിയൊരു രോഗം ബാധിച്ചാല്‍ പോലും അടുത്ത സംസ്ഥാനത്തേയ്ക്ക് പോകേണ്ടിവരുന്നു. അതിന് ചെലവ് ഏറും. സര്‍ക്കാരുടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജ് നമ്മുടെ ജില്ലയിലും ഉണ്ടായിരുന്നെങ്കില്‍! എയിംസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്- …

എൻജിൻ തകരാറായി മൽസ്യ ബന്ധന വള്ളം നടുക്കടലിൽ കുടുങ്ങി; നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസർകോട്: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരവേ എൻജിൻ തകരാറിലായി മത്സ്യബന്ധന വള്ളത്തിൽ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഉപ്പള മുസോഡിയിൽനിന്ന് മത്സ്യബന്ധത്തിന് പോയ തൊഴിലാളികളാണ് നടുക്കടലിൽ പെട്ടത്. മുസോഡി സ്വദേശി വിക്രമന്റെ ഉടമസ്ഥതയിലുള്ള ഗുത്തിയമ്മ ഭഗവതി എന്ന ചെറിയ എൻജിൻ ഘടിപ്പിച്ച വള്ളം മഞ്ചേശ്വരം കടലിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വച്ച് തകരാറിലാവുകയായിരുന്നു. കടൽക്ഷോഭവും ശക്തമായ തിരമാലയും കാരണം വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേ …

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് ഇന്ന് അവിശ്വാസപ്രമേയ നോട്ടീസ് നൽകും

കാസർകോട്: നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായ സിപിഎമ്മിലെ പിവി രാജേന്ദ്രനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നൽകും. രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ഡിസംബർ 26 നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതിക്കലിന്റെ വോട്ട് അസാധുവായിരുന്നു. ചന്ദ്രന്റെ വോട്ട് ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് ഒപ്പിടാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ അസാധുവാക്കുകയായിരുന്നു. ഇതേ തുടർന്ന് വോട്ടുകൾ തുല്യമായതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ …

ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സംഘർഷം: ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി.​ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യു.എസുമായി നടത്താനിരുന്ന നിർണായക സാങ്കേതിക ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. തങ്ങൾക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളും, ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുനൽകുന്നതിലുണ്ടായ കാലതാമസവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ലബനനിൽ ഇസ്രായേൽ ആക്രമണം ശക്തം​തെക്കൻ ലബനനിലെ മജ്ദൽ സോൺ മേഖലയിൽ ഹിസ്ബുള്ളയുടെ 200 മീറ്റർ …