പിറ്റ് എൻഡിപിഎസ് ആക്ട്; ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി

കാസർകോട്: പിറ്റ് എൻ ഡിപിഎസ് ആക്ട് പ്രകാരം ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗർ സ്വദേശിയായ നുഹ്മാ (25)നെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടികൾക്ക് ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ ഈ ആക്ട് പ്രകാരം ഇതോടെ ജില്ലയിൽ 19 പേരാണ് അറസ്റ്റിലായത്. യുവാവിനെതിരെ ബദിയടുക്കയിൽ രണ്ടും, കാസർകോട് മൂന്നും, വിദ്യാനഗർ സ്റ്റേഷനിൽ ഒരു ലഹരിമരുന്ന് കടത്ത് കേസും നിലവിലുണ്ട്. ആറ് കേസുകളിൽ നാല് കേസുകളിലും ഇയാൾ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ലഹരി മരുന്ന് കടത്ത് കേസിൽ പിടിയിലാവുന്ന സാഹചര്യത്തിലാണ് പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page