ബംഗളൂരു: വാക് തര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 27 കാരനായ പ്രതി പിടിയിലായി. 20 കാരി അനുഷയാണ് കൊല്ലപ്പെട്ടത്. 27 കാരനായ ശരത് ആണ് പൊലീസിന്റെ പിടിയിലായത്. ഹാസന്‍ ജില്ലയിലെ സകലേഷ്പൂര്‍ സ്വദേശികളാണ് ഇരുവരും. നഗരത്തില്‍ വാട്ടര്‍ ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശരത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് അനുഷയെ ശരത്ത് പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ഇവര്‍ ഒരുവാടകവീട്ടില്‍ ഒരുമിച്ചാണ് താമസിച്ചുവരുന്നത്. ശനിയാഴ്ച രാത്രിയിലുണ്ടായ വാക് തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച ശരത് തന്റെ അഭിഭാഷകനെ കാര്യം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശേഷാദ്രിപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. പ്രതിയെ അറസ്റ്റുചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.







