കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈ വർഷം ആകെ മരിച്ചവരുടെ എണ്ണം 5 ആയി. 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ആലിപ്പറമ്പ് സ്വദേശിനി മരണപ്പെട്ടത്. മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിൽ ബുധനാഴ്ച ഇവർക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
ഈ മാസം 91 പേർക്കാണ് രോഗബാധ ഉണ്ടായത്. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. അതേസമയം സംസ്ഥാനത്ത് 105 പോര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.19 പേര്‍ എലിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഇടുക്കിയില്‍ 6 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 122 പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന പനിബാധിതരുടെ എണ്ണം 12191 ആണ്. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്.







