പനത്തടി എൻ.എസ്.എസ് എസ്റ്റേറ്റിൽ പുലി ഭീതി; കുറുക്കനെ പാതി തിന്ന നിലയിൽ കണ്ടെത്തി

കാസർകോട്: പനത്തടി പഞ്ചായത്തിലെ ബളാംതോട് എൻ.എസ്.എസ് എസ്റ്റേറ്റിലെ അടുക്കം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയം. പ്രദേശത്ത് ഒരു കുറുക്കനെ പാതി തിന്ന നിലയിൽ ചത്തുകിടക്കുന്നത് നാട്ടുകാർ കണ്ടെത്തി. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയെ കണ്ടതായി നേരത്തെയും ചില സൂചനകൾ ലഭിച്ചിരുന്നു. കുറുക്കന്റെ ജഡം കണ്ടെത്തിയ സംഭവം പ്രദേശവാസികളിലും, എസ്‌റ്റേറ്റിലെ തൊഴിലാളികളിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. പനത്തടിയിലെ കാർഷിക മേഖലയും തോട്ടം തൊഴിലാളികളും ഏറെയുള്ള ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. പ്രദേശത്ത് കാമറകൾ സ്ഥാപിക്കാനോ, കൂട് വെച്ച് പുലിയെ പിടിക്കാനോ ഉള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page