ആഭിചാരത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൂജക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; ബിജെപി നേതാവായ പൂജാരി പോക്‌സോ കേസില്‍ പിടിയില്‍

കൊല്ലം: ആഭിചാരത്തിന്റെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി പ്രദേശിക നേതാവായ പൂജാരി അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് ജില്ലാകമ്മറ്റിയംഗം ബിജു(50) ആണ് പിടിയിലായത്. അടൂര്‍ നെല്ലുമുള്‍ സ്വദേശിയായ 15 കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജക്കെത്തിയതായിരുന്നു ബിജു. വീട്ടിനുള്ളില്‍ പൂജയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയ ശേഷം മാതാപിതാക്കളെ മുറിയില്‍നിന്നും പുറത്താക്കി കതകടച്ചു. പിന്നീട് ആഭിചാരത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഭയന്നോടിയ പെണ്‍കുട്ടി അടുത്ത ദിവസമാണ് സംഭവം വീട്ടുകാരോട് പറഞ്ഞത്. പിന്നീട് മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നാലെ പ്രതിയെ വീട്ടിലെത്തി പിടികൂടി. സമാനമായ സംഭവങ്ങള്‍ പ്രതിക്കെതിരെ നേരത്തയുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു പഞ്ചായത്തംഗമാണ് വീട്ടുകാര്‍ക്ക് പൂജാരിയെ പരിചയപ്പെടുത്തിയത്.കൊല്ലം ജില്ലയില്‍ ബിജെപിയിലെ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page