കള്ളക്കടൽ ജാഗ്രത നിർദ്ദേശം: ഇന്ന് (11-06-2026) രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ

തിരുവനന്തപുരം: കന്യാകുമാരി തീരത്തെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് 1.4 മീറ്റർ വരെ ഉയർന്ന തിരമാലകളും കടലാക്രമണ സാധ്യതയുമുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന്മുന്നറിയിച്ചിട്ടുണ്ട്.അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിൽ ഇറക്കത് തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ തോണികൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ …

എ കെ ബ്രദേഴ്സ് വ്യാപാര പാർട്ട്ണർ എ കെ സുൽഫിക്കർ അന്തരിച്ചു

കാസർകോട്: നഗരത്തിലെ എ കെ ബ്രദേഴ്സ് വ്യാപാരത്തിൻ്റെ പാർട്ട്ണർ അടുക്കത്ത് ബയലിലെ എ കെ സുൽഫിക്കർ (51) അന്തരിച്ചു. ദേളിയിലെ ഭാര്യയുടെ മാതാവ് ആയിഷ കഴിഞ്ഞ ദിവസം മരണപെട്ടിരുന്നു. ഇതിനെ തുടർന്ന് ഭാര്യ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപെട്ടതിനേ തുടർന്ന് ദേളിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാൽ കാസർകോട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുൽഫിക്കറിൻ്റെ ആകസ്മിക മരണം എല്ലാവരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. പരേതരായ എ കെ ഹമീദിന്റെയും മറിയംബിയുടെയും മകനാണ്. ഭാര്യ: റഹ്‌മത്ത്ബിവി. …

നടി അന്‍സിബക്ക് ‘അമ്മ’ യുടെ ഷോക്കാസ് നോട്ടീസ്

കൊച്ചി: നടി അന്‍സിബക്ക് ‘അമ്മ’ ഷോക്കാസ് നോട്ടീസയച്ചു. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയും അതിന് വേണ്ടി പലമാധ്യമങ്ങള്‍ക്കും അഭിമുഖം നടത്തിയെന്നുമാരോപിച്ചാണ് സനിമാ താരങ്ങളുടെ സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 17 നു മുമ്പ് മറുപടി നല്‍കണം. അല്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നു നോട്ടീസ് മുന്നറിയിച്ചു. രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം അതിനു ശ്രമിക്കാതെ പരസ്യമായി സംഘടനയെ പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുകയായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; പ്രൈവറ്റ് മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരം നടത്തുമെന്ന് ബസുടമകള്‍

തൃശൂര്‍: കെഎസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ല. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരിക. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് …

തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗബാധ, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 3 കുട്ടികള്‍ക്കാണ് രോഗബാധ. തോന്നയ്ക്കല്‍, ചാക്ക, പുത്തിന്‍തോപ്പ് എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. മൂന്നുപേരുടെയും നില തൃപ്തികരമാണ്. കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം പിടിപെട്ടത്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ് രണ്ട് പേര്‍. രോഗബാധയേറ്റവര്‍ കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ 3 കുട്ടികള്‍ക്കാണ് രോഗം …

റോഡരികിലെ അപകട ഭീഷണി ഉയർത്തിയ മരക്കൊമ്പുകൾ പ്രവാസി സംഘം വെട്ടിമാറ്റി; മാതൃകയായി

കരിന്തളം: വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മരക്കൊമ്പുകൾ പ്രവാസി സംഘം പ്രവർത്തകർ വെട്ടി മാറ്റി നാടിന് മാതൃക പകർന്നു. കേരളാ പ്രവാസി സംഘം പുതുക്കുന്ന് വട്ടക്കല്ല് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കിളിയളം മുതൽ വട്ടക്കല്ല് വരെ റോഡിനു ഇരു വശവും പടർന്നു കയറിയ കാടും അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങളും വെട്ടിമാറ്റിയത്. റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മരക്കൊമ്പുകൾ വലിയൊരു അപകട ഭീഷണിയായ സാഹചര്യത്തിലാണ് അതെല്ലാം വെട്ടി മാറ്റി വാഹനങ്ങൾക്കും ബസ്‌യാത്രക്കും അപകടരഹിതമായ വഴിയൊരുക്കിയത്. മാതൃക പ്രവർത്തനം കാഴ്ചവച്ച പ്രവാസി …

ഓഡിറ്റോറിയം മാനേജരായ യുവതി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഓഡിറ്റോറിയം മാനേജരായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്, മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയം മാനേജര്‍ കുശാല്‍ നഗറിലെ നിര്‍മ്മല (34)യാണ് മരിച്ചത്. ജൂണ്‍ ഏഴിന് രാവിലെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴം)രാവിലെയാണ് അന്ത്യം സംഭവിച്ചത്.കൊളവയലിലെ കാടന്‍ വീട്ടില്‍ തമ്പായിയുടെയും കുഞ്ഞമ്പുവിന്റെയും മകളാണ്. ഭര്‍ത്താവ് അഭിലാഷ് (താജ് ഡിന്നര്‍ സെറ്റ് മഡിയന്‍). ജാന്‍വി ഏക മകളാണ്. സഹോദരങ്ങള്‍: സാവിത്രി(പയ്യന്നൂര്‍), രാധാകൃഷ്ണന്‍ (രാവണേശ്വരം), പരേതരായ രവീന്ദ്രന്‍, ലോഹിതാക്ഷന്‍.

‘ഇടനിലക്കാരില്ല, ഖനിയില്‍ നിന്നുള്ള ശുദ്ധസ്വര്‍ണക്കട്ടികള്‍ തരാം’, വാഗ്ദാനത്തില്‍ വീണത് നിരവധി പേര്‍; ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണകട്ടി കാട്ടി കെജിഎഫ് സ്വാമി തട്ടിയത് ലക്ഷങ്ങള്‍, ഒടുവില്‍ പിടിവീണു

തൃശ്ശൂര്‍: സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വര്‍ണക്കട്ടികള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കെജിഎഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയില്‍ വീട്ടില്‍ ഷാജി(61)യാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഉഴുവത്തുകടവിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.മാടവന സ്വദേശി ഷബീര്‍ എന്നയാളില്‍ നിന്ന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് കെജിഎഫ് സ്വാമിയെ അറസ്റ്റുചെയ്തത്. ഇടനിലക്കാരില്ലാതെ ഖനിയില്‍ നിന്ന് നേരിട്ട് തനിത്തങ്കം എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം …

യുഎസിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൗരത്വം റദ്ദാക്കൽ നടപടിയുമായി നീതിന്യായ വകുപ്പ്

പിപി ചെറിയാൻ വാഷിംഗ്ടൺ ഡി.സി:2026 ജൂൺ 8-ന്, ന്യായസഭ വകുപ്പ് രാജ്യവ്യാപകമായി കോടതികളിൽ 17 നാഷണലൈസ് ചെയ്ത യുഎസ് പൗരന്മാരുടെ നാഗരികാവകാശങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങി, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 17 പ്രവാസി പൗരന്മാരുടെ പൗരത്വം റദ്ദാക്കാനാണ് സർക്കാർ രാജ്യവ്യാപകമായി കോടതികളെ സമീപിച്ചിരിക്കുന്നത്. മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റദ്ദാക്കൽ നടപടി നേരിടുന്നവരിൽ ഇന്ത്യാക്കാർക്ക് പുറമെ ക്യൂബ, …

ഓപ്പറേഷന്‍ തണ്ടര്‍; 450 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 450 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, പൊടിക്കുണ്ടിലെ ടിഎം ജിഷ്ണു (21)വിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊടിക്കുണ്ട്, പള്ളിക്കുന്ന് ഭാഗങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടയില്‍ ബൈക്കിലെത്തിയ ജിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്നു എക്‌സൈസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേരത്തെയും ലഹരി കേസ് എടുത്തിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കു ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് …

മത്തിക്കും അയിലയ്ക്കും വില കിലോയ്ക്ക് 400 രൂപയായി; മീന്‍ വില കുത്തനെ ഉയരുന്നു, ഹോട്ടലുകളിലും തീവില, കഠിനമാകും ജൂണ്‍-ജൂലൈ കുടുംബ ബജറ്റ്

കാസര്‍കോട്: ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ മീന്‍ വില കുതിച്ചുയരുന്നു. മീന്‍വിഭവങ്ങള്‍ വാങ്ങുകയാണെങ്കില്‍ കീശ കാലിയാകുന്ന സ്ഥിതിയായി. നത്തോലി മുതല്‍ അയക്കൂറക്ക് വരെ വില വര്‍ദ്ധിച്ചിട്ടുണ്ട്. അയിലയ്ക്കും മത്തിയ്ക്കും കിലോ ഗ്രാമിന് 400 രൂപവരെയെത്തി. ചെമ്മീന് അഞ്ഞുറു രൂപവരെ വിലയെത്തി. അയക്കൂറയുടെ വില ആയിരം രൂപയ്ക്ക് മുകളിലാണ്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. ട്രോളിംഗിന് മുമ്പ് തന്നെ മീനുകള്‍ക്ക് വില വര്‍ധിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് …

വിവാഹം നടക്കാത്തതിലുള്ള മനോവിഷമം; ഓട്ടോ ഡ്രൈവര്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

തളിപ്പറമ്പ്: വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപത്തെ കെ.വി.ജിഗേഷ്(38)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെ മുകള്‍നിലയിലുള്ള കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്. പള്ളിക്കരവീട്ടില്‍ ഗോവിന്ദന്റെയും ലളിതയുടയും മകനാണ്. സഹോദരങ്ങള്‍: ലിഗേഷ്, ലിജി.

മുളിയാര്‍ എബിസി കേന്ദ്രം പ്രവര്‍ത്തനത്തില്‍ ഇടപെടണം; പഞ്ചായത്ത് പ്രസിഡണ്ടിനു ജില്ലാ സോഷ്യല്‍ സേവ് ഫെഡറേഷന്‍ പരാതി നല്‍കി

കാസര്‍കോട്: മുളിയാര്‍, എട്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന എബിസി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നു ആരോപിച്ചും നായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേല്‍ക്കുന്നതിൽ നിന്നു പൊതുജനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ പ്രസിഡണ്ട് ബി അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനം എന്നിവര്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിക്കു പരാതി നല്‍കി.എബിസി നിയമം അനുസരിച്ച് നായ്ക്കളെ പിടികൂടിയ സ്ഥലത്തു നിന്ന് എബിസി കേന്ദ്രത്തിലെത്തിച്ച് വന്ധ്യകരണം നടത്തി പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ട് വിടണമെന്നാണ് നിയമം. എന്നാല്‍ …

നാടെങ്ങും ഫുട്ബോൾ ജ്വരം; വിളംബര ജാഥകളും മത്സരങ്ങളും പിന്നെ അനുമോദനവും

കാസർകോട് : ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ നാടും,നഗരവും ഒരുങ്ങി. ഇനി ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികൾ.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വമ്പൻ ടീമുകളുടെ കൂറ്റൻ ഫ്ലക്സുകളും, കട്ടൗട്ടുകളും ആരാധകർ ഉയർത്തി കഴിഞ്ഞു. നാടുനീളെ കളിയാരവങ്ങൾഉയരുന്നു.വിവിധ ടീമുകളുടെ പേരിൽ ടൂർണ്ണമെന്റുകളും കൊഴുക്കുന്നു.ഒട്ടുമിക്ക ക്ലബ്ബുകളിലും രാത്രി കളികാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊഗ്രാലിൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി താരം എംഎൽ അബൂബക്കർ ദിൽഷാദിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ സംഘടിപ്പിച്ചു. തുടർന്ന് ദിൽഷാദിനെ മെമെന്റോ നൽകി അനുമോദിച്ചു.എം മാഹിൻ മാസ്റ്റർ …

മാള സ്റ്റേഷനിലെ എസ്.എച്ച്.ഒ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തൃശ്ശൂര്‍: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശൂരനാട് സ്വദേശി ആര്‍ രാജേഷ്(45) ആണ് മരിച്ചത്. മാളയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. അതിനാല്‍ രണ്ട് ദിവസം അവധിയിലായിരുന്നു. ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാവിലെ സ്റ്റേഷനില്‍ എത്താത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ മാനസീക പ്രയാസങ്ങള്‍ അലട്ടിയിരുന്നതായി ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ട്. …

ഹോര്‍മുസിന് സമീപം വാണിജ്യ കപ്പലിന് നേരെ യുഎസ് ആക്രമണം; 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

മസ്‌ക്കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ‘സെറ്റബെല്ലോ’ എന്ന ഓയില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. മൂന്നു നാവികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരും. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.രണ്ട് പാകിസ്ഥാനികളും, ഉക്രേനിയന്‍, റഷ്യ രാജ്യത്തുള്ളവരും കപ്പലിലുണ്ടായിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പുറത്ത് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം …

ഓറിയൻ്റൽ പേൾ ടി വി ടവർ ( കിഴക്കിൻ്റെ മുത്ത്)

കൊടക്കാട് നാരായണൻ ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ് ഹായിൽ പ്രഭാത സൂര്യൻ്റെ ശോണ കിരണങ്ങൾ ജനൽ പാളികളിലൂടെ അകത്തേക്ക് ഒളിഞ്ഞെത്തുമ്പോൾ, ഷിജിൻ പറമ്പത്തിൻ്റെ നേതൃത്വത്തിലുള്ള യാത്രാ ടീമിലെ മുപ്പത്തി നാലംഗ സംഘമായ ഞങ്ങളുടെ ഇന്നത്തെ യാത്രയുടെ ലക്ഷ്യം അംബര ചുംബിയായ ചൈനയിലെ മറ്റൊരു കൗതുകം – ഓറിയന്റൽ പേൾ ടവർ – അനുഭവിക്കുകയാണ്.നഗരവീഥികളിലൂടെ ബസ് മുന്നോട്ടുപോകുമ്പോൾ, ഒരുവശത്ത് ചരിത്രത്തിന്റെ നിഴലുകൾ പേറുന്ന പഴയ കെട്ടിടങ്ങളും മറുവശത്ത് ഭാവിയെ വരവേൽക്കുന്ന ഗ്ലാസ് ഗോപുരങ്ങളും നിരന്നുനിൽക്കുന്നു. മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ഉയരമുണ്ടെങ്കിൽ …

ബേക്കലില്‍ വീരഭദ്ര വിഗ്രഹത്തില്‍ നിന്നു സ്വര്‍ണ്ണകിരീടവും ശിവലിംഗത്തില്‍ നിന്നു ആഭരണങ്ങളും കവര്‍ന്ന കേസ്; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ വിറകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേക്കല്‍ ഫോര്‍ട്ട് ബീച്ച് റോഡിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പയ്യന്നൂര്‍, അന്നൂരിലെ വിറകന്‍ രാധാകൃഷ്ണന്‍ (54) പൊലീസ് പിടിയില്‍. നീലേശ്വരത്ത് വച്ചാണ് ഇയാളെ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.അരലിക്കട്ടയിലെ എംബി പ്രസാദിന്റെ തറവാട് വീട്ടില്‍ രണ്ടാഴ്ച മുമ്പു നടന്ന കവര്‍ച്ചാ കേസിലാണ് രാധാകൃഷ്ണന്‍ പിടിയിലായത്. രാത്രിയില്‍ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്ത്കയറിയ മോഷ്ടാവ് പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന വീരഭദ്ര വിഗ്രഹത്തിന്റെ സ്വര്‍ണ്ണ കിരീടവും ശിവലിംഗത്തില്‍ അണിയിച്ചിരുന്ന സര്‍പ്പത്തിന്റെ രൂപത്തിലുള്ള …