റോഡരികിലെ അപകട ഭീഷണി ഉയർത്തിയ മരക്കൊമ്പുകൾ പ്രവാസി സംഘം വെട്ടിമാറ്റി; മാതൃകയായി

കരിന്തളം: വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മരക്കൊമ്പുകൾ പ്രവാസി സംഘം പ്രവർത്തകർ വെട്ടി മാറ്റി നാടിന് മാതൃക പകർന്നു. കേരളാ പ്രവാസി സംഘം പുതുക്കുന്ന് വട്ടക്കല്ല് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കിളിയളം മുതൽ വട്ടക്കല്ല് വരെ റോഡിനു ഇരു വശവും പടർന്നു കയറിയ കാടും അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങളും വെട്ടിമാറ്റിയത്. റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മരക്കൊമ്പുകൾ വലിയൊരു അപകട ഭീഷണിയായ സാഹചര്യത്തിലാണ് അതെല്ലാം വെട്ടി മാറ്റി വാഹനങ്ങൾക്കും ബസ്‌യാത്രക്കും അപകടരഹിതമായ വഴിയൊരുക്കിയത്. മാതൃക പ്രവർത്തനം കാഴ്ചവച്ച പ്രവാസി സംഘം പ്രവർത്തകരെ നാട്ടുകാർ അനുമോദിച്ചു.
സംഘം സെക്രട്ടറി രതീഷ് കിഴക്കനൊടി, പ്രസിഡൻ് കെ പി രതീഷ്, ജോ സെക്രട്ടറി ശ്രീധരൻ
വൈഃ പ്രസസിഡണ്ട് എം ബാലകൃഷ്ണൻ , മുതർന്ന അംഗം മധുകുമാർ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page